
മനുഷ്യപറ്റില്ലാതെ കല്യാണിയോട് പ്രകാശൻ ചെയ്തത് കണ്ടോ ? ഉദ്വേഗഭരിത മുഹൂർത്തങ്ങളിലൂടെ മൗനരാഗം | Mounaragam today latest episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളായ മൗനരാഗത്തിൽ പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കല്യാണിയോട് നയന നീ ശ്രമിച്ചു കൊണ്ട് നിൽക്കുവെന്ന് പറയുകയാണ് നയന. നിങ്ങൾ സംസാരിച്ചിരിക്കു, ഞാൻ വരാമെന്ന് പറഞ്ഞ് കിരൺ പുറത്ത് പോയി പലതും ആലോചിക്കുകയാണ്. ദൈവമേ, കല്യാണിയ്ക്ക് സംസാരിക്കാൻ പറ്റുന്നില്ലാലോ,
ഇനി എന്തു ചെയ്യും എന്നൊക്കെ ഓർക്കുകയാണ്. മൂർത്തി സാറിൻ്റെ വീട്ടിൽ നയന കല്യാണിക്ക് കാവലിരിക്കുന്നത് തീരെ ഇഷ്ടപ്പെടുന്നില്ല. ഭാഗ്യദോഷിയായ നയന പോയതുകൊണ്ടാണ് കല്യാണിക്ക് ശബ്ദം കിട്ടാത്തതെന്ന് വല്യമ്മ പറഞ്ഞപ്പോൾ, കല്യാണി ചേച്ചിയെപ്പോലെ തന്നെയാണ് ഏടത്തിയെന്നും, വെറുക്കുന്നവരെ പോലും സ്നേഹിക്കുന്ന പ്രകൃതമാണെന്ന് അനിരുദ്ധ് പറയുകയാണ്. അപ്പോഴാണ് കാദംബരി
വിളിച്ച് മൂങ്ങ മുത്തശ്ശിയോട് കല്യാണിയുടെ ഓപ്പറേഷൻ കഴിഞ്ഞിട്ടും കല്യാണിയ്ക്ക് സംസാരിക്കാൻ പറ്റിയില്ലെന്ന്. ഇത് മൂങ്ങ പ്രകാശനോട് പറഞ്ഞപ്പോൾ പ്രകാശൻ സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു. ഉടൻ തന്നെ പ്രകാശൻ കല്യാണിയെ കാണാൻ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കല്യാണിയുടെ അടുത്തെത്തിയ പ്രകാശൻ പൊട്ടിച്ചിരിച്ചു കൊണ്ട് നിനക്ക് ഒരിക്കലും സംസാരിക്കാൻ
പറ്റില്ലെന്നും, ഞാൻ ഇല്ലാത്ത പണം ചിലവാക്കി പൂജ ചെയ്തതിന് ഫലം ലഭിച്ചെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ്. അപ്പോഴാണ് കിരൺ കല്യാൺ മോനെയും കൂട്ടി ആശുപത്രിയിലേക്ക് വന്നത്. പ്രകാശ നോട് ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോൾ പ്രകാശൻ പുറത്തേക്ക് ഇറങ്ങിപ്പോവുകയാണ്. പിന്നീട് കിരൺ കല്യാൺ മോനെ കല്യാണിയുടെ അടുത്ത് കിടത്തി. നിനക്ക് ശബ്ദം കിട്ടുമെന്നും, നീ ടെൻഷനടിക്കേണ്ടെന്നും പറഞ്ഞ് കിരൺ പുറത്ത് പോയി. അപ്പോഴാണ് രണ്ട് മുഖം മൂടിയിട്ട ഗുണ്ടകൾ കല്യാണിയുടെ റൂമിൽ വന്ന് കല്യാൺ മോനെ എടുത്ത് ഓടുന്നത്.