‘അവശയായെങ്കിലും ചിരിയിൽ ചെറുപ്പം നിലനിർത്തി മലയാള സിനിമയുടെ അമ്മ.!! കവിയൂർ പൊന്നമ്മയ്ക്കൊപ്പം ബൈജുവും ജഗദീഷും | Jagadeesh And baiju with kaviyoor ponnamma
ഒരുകാലത്ത് മലയാള സിനിമയിലെ നായികാവസന്തത്തിൽ പൂത്തുലഞ്ഞ് തളിർത്തു നിന്നിരുന്ന വ്യക്തിയാണ് കവിയൂർ പൊന്നമ്മ. പിന്നീട് അമ്മ വേഷങ്ങളിലേക്കും താരം കടന്നെത്തി. മലയാള സിനിമയിൽ തന്റെ ജീവിതത്തിന്റെ മുക്കാൽപങ്കും അഭിനയിച്ച് തീർത്ത വ്യക്തി. സിനിമയിലെ തന്റെ 65 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വടക്കൻ പറവൂർ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലാണ് താരം. നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറിൽപരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. 2021ൽ റിലീസ് ചെയ്ത ആണും പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടെതായി അവസാനം ഇറങ്ങിയ ചിത്രം. […]