ചന്ദ്രസേനന് മെസേജയക്കുന്ന ആ സ്ത്രീ ആര്.!? കല്യാണിയുടെ ശബ്ദം കേട്ട് ഞെട്ടി പ്രകാശൻ; ഇനിയീ മക്കൾ കാണും അമ്മയുടെയും അച്ഛന്റെയും പ്രണയനാളുകൾക്ക് കൂട്ടായി | Mounaragam today episode
ഏഷ്യാനെറ്റ് കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. രൂപ നമ്പർ കിട്ടിയപ്പോൾ തന്നെ ചന്ദ്രസേനനെ വിളിക്കാൻ ഒരുങ്ങുകയാണ്. പിന്നീട് രൂപ ഫോൺ വിളിക്കേണ്ടെന്നും, എൻ്റെ ശബ്ദം കേട്ടാൽ മനസിലാകുമെന്നും, അതിനാൽ മെസേജയക്കാമെന്ന് പറഞ്ഞ് മെസേജ് അയക്കുകയാണ്. സുഖമാണോ, ആരോഗ്യമൊക്കെ നോക്കണമെന്ന് മെസേജ് അയക്കുകയാണ്. മെസേജ് വരുന്നത് കണ്ട് ചന്ദ്രസേനൻ രാവിലെ തന്നെ നോക്കിയപ്പോൾ, പുതിയ നമ്പറിൽ നിന്നുള്ള മെസേജാണ് കാണുന്നത്. ഇത് കണ്ടപ്പോൾ, ഇതാരാണെന്ന് ആലോചിക്കുകയാണ്. അപ്പോഴാണ് വീണ്ടും മെസേജ് വരുന്നത്. ഭക്ഷണം […]