Take a fresh look at your lifestyle.
  

ഡെറ്റോൾ ഉണ്ടോ.? പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല.!! ഡെറ്റോൾ കൊണ്ട് ഒരു കിടിലൻ മാജിക്.. | Tip To Get Rid Of Pests Using Dettol

Tip To Get Rid Of Pests Using Dettol : മിക്ക വീടുകളിലും ഉള്ള ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് പാറ്റയുടെയും പല്ലിയുടെയും ഈച്ചയുടെയും ഒക്കെ ശല്യം ആയിരിക്കും. വളരെ എളുപ്പത്തിൽ ഇവയുടെ ശല്യം ഒഴിവാക്കാവുന്ന ഒരു രീതിയെപ്പറ്റി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വീട്ടിൽ തന്നെയുള്ള ഏറ്റവും ചുരുങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ ഇഴജന്തുക്കളുടെ ശല്യം കുറയ്ക്കാം എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ വേണ്ടത് ഡെറ്റോൾ ആണ്. സോഡാപ്പൊടി അല്ലെങ്കിൽ ബേക്കിംഗ് സോഡ, ചൂടുവെള്ളം, ചെറുനാരങ്ങാ നീര് എന്നിവ ഉപയോഗിച്ചാണ് പാറ്റയേയും ഈച്ചയെയും പല്ലിയെയും ഒക്കെ തുരത്തുന്ന ഈ മിശ്രിതം ഉണ്ടാക്കുന്നത്. ഒരു ചെറിയ ബൗൾ എടുത്ത ശേഷം അതിലേക്ക് കുറച്ച് ഡെറ്റോൾ ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ ബേക്കിംഗ് സോഡയോ

സോഡാപ്പൊടിയോ ചേർത്തുകൊടുക്കാം. ശേഷം കുരു ഇല്ലാതെ ഒരു നാരങ്ങയുടെ പകുതി ഭാഗം പിഴിഞ്ഞ് ഇതിലേക്ക് ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം. അതിനുശേഷം ഇത് മറ്റൊരു ബൗളിലേക്ക് മാറ്റി കുറച്ചു ചൂടുവെള്ളം കൂടി ഇതിലേക്ക് ഒഴിച്ച് നന്നായി ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. ചൂടുവെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.

ഇതിലെ കട്ടയും തരിയും ഒക്കെ മാറുന്നതുവരെ നന്നായി ഇത് ഒന്ന് ഇളക്കിയ ശേഷം ഇത് ഒരു സ്പ്രേ ബോട്ടിലിൽ നിറക്കാം. ശേഷം പാറ്റ, പല്ലി, ഈച്ച എന്നിവ ഉള്ള സ്ഥലങ്ങളിൽ ഒക്കെ സ്‌പ്രേ ചെയ്തു കൊടുക്കാം. വളരെ പെട്ടെന്ന് തന്നെ അവ കൊഴിഞ്ഞു വീഴുന്നത് കാണാം.. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video credit : JOBY VAYALUNKAL