Take a fresh look at your lifestyle.

തയ്യൽ മെഷീൻ ഉപയോഗിക്കുന്നവരുടെ പ്രശ്നത്തിന് ഉടൻ പരിഹാരം.! തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ… | Stitching machine Maintanence

Stitching machine Maintanence

Stitching machine Maintanence: പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന രീതി ഉണ്ടായിരുന്നു. ചെറിയ രീതിയിൽ എങ്കിലും സ്റ്റിച്ചിങ് അറിയാമെങ്കിൽ അത്യാവശ്യ സന്ദർഭങ്ങളിൽ സ്റ്റിച്ച് ചെയ്യാനായി ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ് പലരും ഇത്തരത്തിൽ മെഷീൻ വാങ്ങി വെച്ചിരുന്നത്. എന്നാൽ എത്ര എക്സ്പേർട്ട് ആയ ആളായാലും

മെഷീൻ ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ അത് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളും വിശദമായി മനസ്സിലാക്കാം. കട്ടിയുള്ള തുണിയും അല്ലാത്ത തുണിയും മെഷീനിൽ സ്റ്റിച്ച് ചെയ്യാനായി വ്യത്യസ്ത രീതികളിലുള്ള മെഷീൻ സൂചിയാണ് ഉപയോഗപ്പെടുത്തേണ്ടത്. സൂചിയുടെ മുകൾ ഭാഗത്തെ ആകൃതി നോക്കി ഏത് സൂചിയാണ് തിരഞ്ഞെടുക്കേണ്ടത്

എന്ന കാര്യം മനസ്സിലാക്കാനായി സാധിക്കും. ഈയൊരു കാര്യം ശ്രദ്ധിച്ചാൽ തന്നെ സൂചി പെട്ടെന്ന് പൊട്ടി പോകുന്നത് ഒഴിവാക്കാനായി സാധിക്കും. അടുത്തതായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നൂല് ഇട്ടു കൊടുക്കേണ്ട ഭാഗമാണ്. സൂചിയുടെ ഇടത് ഭാഗത്തോട് ചേർന്ന് വരുന്ന ഹോളിലൂടെയാണ് നൂല് വലിച്ചെടുക്കേണ്ടത്. കൃത്യമായി നൂലിട്ട് കൊടുത്തില്ലെങ്കിൽ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. അത്തരം സ്റ്റിച്ചുകളെ പറ്റിയെല്ലാം തുന്നൽ പഠിക്കുമ്പോൾ തന്നെ

കൃത്യമായ ധാരണ ഉണ്ടാക്കി വെക്കുക. മെഷീന്റെ ചവിട്ടി ഇടയ്ക്കിടയ്ക്ക് ക്ലീൻ ചെയ്ത് കൊടുക്കണം. അതല്ലെങ്കിൽ നൂല് അവിടെ അടിഞ്ഞുകൂടി തുന്നുമ്പോൾ സ്റ്റിച്ച് അകന്നു പോകാനുള്ള സാധ്യത കൂടുതലാണ്. ഒരു സ്ക്രൂഡ്രൈവർ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ ചവിട്ടിയുടെ ഭാഗം അഴിച്ചെടുക്കാനായി സാധിക്കും. മാത്രമല്ല നൂലിട്ട് കൊടുക്കുന്ന ഭാഗവും സ്ക്രൂഡ്രൈവർ ഉപയോഗപ്പെടുത്തി അഴിച്ചെടുത്ത് വൃത്തിയാക്കാവുന്നതാണ്. ഓയിൽ ഇട്ടു കൊടുക്കേണ്ട ഹോളുകളിൽ എല്ലാം കൃത്യമായ ഇടവേളകളിൽ ഓയിൽ അപ്ലൈ ചെയ്ത് കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. തയ്യൽ മെഷീൻ മെയിൻറ്റൈൻ ചെയ്യേണ്ട രീതികളെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Emode Casuals Stitching machine Maintanence

Proper sewing machine maintenance is essential for smooth operation, long life, and flawless stitching results. Regularly clean lint and thread debris from the bobbin area and feed dogs using a small brush. Lubricate the machine parts with sewing machine oil as per the manufacturer’s guidelines. Always use the right needle type and change it periodically to prevent fabric damage. Ensure correct tension settings and keep the machine covered when not in use to protect it from dust. Periodic professional servicing can prevent costly repairs and enhance stitching quality. These machine care tips are crucial whether you’re a beginner or a professional tailor.

1000 സക്വയർ ഫീറ്റുള്ള 3BHK അടങ്ങിയ വീട് ചുരുങ്ങിയ ചിലവിൽ എങ്ങനെ സ്വന്തമാക്കാമെന്ന് നോക്കാം | 1000 sqft low cost 3 bedroom house