ആ കഥാപാത്രം തിരഞ്ഞെടുത്തത്. ജീവിതത്തിലെ ബെസ്റ്റ് ചോയ്സ് ആയിരുന്നു വേദിക. മനേഷേട്ടനെ ആദ്യം കാണുമ്പോൾ എല്ലാവരും പറയുന്നത് ഹെയർ സ്റ്റൈലിനെക്കുറിച്ചാണ്. പക്ഷേ എനിക്കിഷ്ടപ്പെട്ടത് വേറെ കുറെ കാര്യങ്ങളാണ്. ഞാനൊരു ഫാമിലി പേഴ്സൺ ആണ്. എപ്പോഴും കുടുംബത്തിൻറെ കൂടെ ഇരിക്കാനും കുടുംബത്തിലുള്ള എല്ലാവരും ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുന്ന ഒരാളുമാണ്. മരി ക്കുന്നതുവരെ ഞാൻ അങ്ങനെ തന്നെയായിരിക്കും. അതേപോലെതന്നെ ഫാമിലിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഫാമിലിയുടെ കൂടെ ഏറ്റവും അധികം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് മനേഷേട്ടൻ. ശരണ്യയെ പരിചയപ്പെട്ട കഥ മനേഷ് ഓർത്തെടുക്കുന്നത് ഇങ്ങനെ…ഇൻഡസ്ട്രിയിലുള്ള
എൻറെ ഒരു സുഹൃത്ത് വഴിയാണ് ശരണ്യയെ പരിചയപ്പെടുന്നത്. എനിക്ക് മലയാളം ശരിക്കും സംസാരിക്കാൻ അറിയില്ല. ഞാൻ ഹിന്ദിയാണ് കൂടുതലും കൈകാര്യം ചെയ്യാറുള്ളത്. എനിക്ക് മലയാളം അറിയില്ലെന്നു സംസാരിച്ചപ്പോൾത്തന്നെ ശരണ്യയ്ക്ക് മനസ്സിലായി. ശരണ്യ എനിക്ക് മറുപടി തന്നത് ഹിന്ദിയിൽ ആയിരുന്നു. കുറച്ച് നാളുകൾ ഫോണിൽ സംസാരിച്ചിരുന്നു. അങ്ങനെ ഞാനാണ് ശരണ്യയെ പ്രൊപ്പോസ് ചെയ്യുന്നത്. ശരണ്യക്കും വീട്ടുകാർക്കും സമ്മതമാണെങ്കിൽ പ്രൊസീഡ് ചെയ്യാമെന്നു പറഞ്ഞു. ശരണ്യക്കും എതിരഭിപ്രായം ഒന്നുമുണ്ടായില്ല. അങ്ങനെ ഞങ്ങൾ രണ്ടു വീട്ടുകാരും തമ്മിൽ സംസാരിച്ചാണ് വിവാഹത്തിലേക്ക് എത്തിയത്.