Take a fresh look at your lifestyle.
  

പക്ഷേ അവരുടെ മുഖത്ത് നിന്നും സംസാരത്തിൽ നിന്നും ആ ദേഷ്യം മനസ്സിലാവും.!! കുടുംബവിളക്കിലെ വേദിക മനസ്സ് തുറക്കുന്നു | Saranya Anand & Manesh Exclusive Interview

Saranya Anand & Manesh Exclusive Interview : മിനിസ്ക്രീൻ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. വർഷങ്ങളായി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായ കുടുംബവിളക്കിലെ കഥാപാത്രങ്ങളും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. വേദിക എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർ നിറഞ്ഞ കൈയ്യടി സമ്മാനിച്ച അഭിനേത്രിയാണ് ശരണ്യ ആനന്ദ്. എന്നും നല്ലവളായ സുമിത്രയെ ഉപദ്രവിക്കുന്ന ദുഷ്ടത്തിയായ വേദിക എന്ന കഥാപാത്രത്തിലൂടെ ശരണ്യ ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. സിനിമകളിലൂടെ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചാണ്

ശരണ്യ ആനന്ദ് കരിയർ ആരംഭിക്കുന്നത്. അഭിനയരംഗത്ത് ഏറ്റവുമധികം ശ്രദ്ധ നേടിക്കൊടുത്തത് കുടുംബവിളക്ക് സീരിയൽ തന്നെയാണ്. ഗുജറാത്തില്‍ നിന്നും അഭിനയമോഹവുമായി കേരളത്തിലേക്ക് വന്ന നടി ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് താരം വിവാഹിതയായത്. ബിസിനസുകാരനായ മനേഷ് ആണ് ഭർത്താവ്. ഉത്തരേന്ത്യൻ കുടുംബപശ്ചാത്തലമുള്ള മലയാളിയാണ് മനേഷ്. ഈയിടെ മൈൽസ്റ്റോൺസ് മേക്കേഴ്സ് ചാനലിന് നൽകിയ ശരണ്യയുടെയും മനേഷിന്റെയും

അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭർത്താവിനെക്കുറിച്ച് ശരണ്യ പറയുന്നത് ഇങ്ങനെ, ഒറ്റനോട്ടത്തിൽ ഞങ്ങളെ കണ്ടാൽ ഭയങ്കര ജാഡയാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. സംസാരിച്ചുതുടങ്ങുമ്പോൾ ഞങ്ങൾ വളരെ പോസിറ്റീവ് വൈബുള്ള ആളുകളാണെന്ന് ആർക്കും മനസിലാകും. എന്നെ കാണുമ്പോൾ ചിലര് മുറ്റാണെന്ന് പറയാറുണ്ട്. ബോൾഡാണെന്നും തന്റേടമുള്ളവളാണെന്നും പലരും പറഞ്ഞിട്ടുണ്ട്. ചിലർ ഇപ്പോഴും സീരിയലിലെ വേദിക എന്ന കഥാപാത്രമായി തന്നെ എന്നെ കാണാറുണ്ട്.

ഏട്ടനെ ഞാൻ ബൂബു എന്നാണ് വിളിക്കാറ്. അദ്ദേഹം എന്നെ സ്കൈ എന്നാണ് വിളിക്കാറ്. വേദികയായി കണ്ട് ഇതുവരെ ആരും അടിക്കാനൊന്നും വന്നിട്ടില്ല, പക്ഷേ അവരുടെ മുഖത്ത് നിന്നും സംസാരത്തിൽ നിന്നും ആ ദേഷ്യം മനസ്സിലാവും. കുടുംബവിളക്ക് സീരിയലിൽ അഭിനയിച്ചുതുടങ്ങുന്ന സമയത്ത് ഞാനും മനേഷേട്ടനുമായി അടുപ്പത്തിലായിരുന്നു. ആ സമയത്ത് മനേഷേട്ടനും ഏട്ടന്റെ അമ്മയും പറഞ്ഞു ഈ കഥാപാത്രം ഒരിക്കലും മിസ്സ് ആക്കരുതെന്ന്‌. യഥാർത്ഥത്തിൽ ഞാൻ കുടുംബവിളക്ക് സീരിയൽ അന്നുവരെ കണ്ടിട്ടുണ്ടായിരുന്നില്ല, എല്ലാവരും പറഞ്ഞപ്പോഴാണ് ഞാൻ

ആ കഥാപാത്രം തിരഞ്ഞെടുത്തത്. ജീവിതത്തിലെ ബെസ്റ്റ് ചോയ്സ് ആയിരുന്നു വേദിക. മനേഷേട്ടനെ ആദ്യം കാണുമ്പോൾ എല്ലാവരും പറയുന്നത് ഹെയർ സ്റ്റൈലിനെക്കുറിച്ചാണ്. പക്ഷേ എനിക്കിഷ്ടപ്പെട്ടത് വേറെ കുറെ കാര്യങ്ങളാണ്. ഞാനൊരു ഫാമിലി പേഴ്സൺ ആണ്. എപ്പോഴും കുടുംബത്തിൻറെ കൂടെ ഇരിക്കാനും കുടുംബത്തിലുള്ള എല്ലാവരും ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുന്ന ഒരാളുമാണ്. മരി ക്കുന്നതുവരെ ഞാൻ അങ്ങനെ തന്നെയായിരിക്കും. അതേപോലെതന്നെ ഫാമിലിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഫാമിലിയുടെ കൂടെ ഏറ്റവും അധികം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് മനേഷേട്ടൻ. ശരണ്യയെ പരിചയപ്പെട്ട കഥ മനേഷ് ഓർത്തെടുക്കുന്നത് ഇങ്ങനെ…ഇൻഡസ്ട്രിയിലുള്ള

എൻറെ ഒരു സുഹൃത്ത് വഴിയാണ് ശരണ്യയെ പരിചയപ്പെടുന്നത്. എനിക്ക് മലയാളം ശരിക്കും സംസാരിക്കാൻ അറിയില്ല. ഞാൻ ഹിന്ദിയാണ് കൂടുതലും കൈകാര്യം ചെയ്യാറുള്ളത്. എനിക്ക് മലയാളം അറിയില്ലെന്നു സംസാരിച്ചപ്പോൾത്തന്നെ ശരണ്യയ്ക്ക് മനസ്സിലായി. ശരണ്യ എനിക്ക് മറുപടി തന്നത് ഹിന്ദിയിൽ ആയിരുന്നു. കുറച്ച് നാളുകൾ ഫോണിൽ സംസാരിച്ചിരുന്നു. അങ്ങനെ ഞാനാണ് ശരണ്യയെ പ്രൊപ്പോസ് ചെയ്യുന്നത്. ശരണ്യക്കും വീട്ടുകാർക്കും സമ്മതമാണെങ്കിൽ പ്രൊസീഡ് ചെയ്യാമെന്നു പറഞ്ഞു. ശരണ്യക്കും എതിരഭിപ്രായം ഒന്നുമുണ്ടായില്ല. അങ്ങനെ ഞങ്ങൾ രണ്ടു വീട്ടുകാരും തമ്മിൽ സംസാരിച്ചാണ് വിവാഹത്തിലേക്ക് എത്തിയത്.