എൻ്റെ കുടുംബം, എൻ്റെ സ്വപ്നം, എൻ്റെ സ്വർഗരാജ്യം.!! പ്രേക്ഷകർ ആഗ്രഹിച്ച ക്ലൈമാക്സ് വീഡിയോയുമായി അച്ചു സുഗന്ത് | Santhwanam kannan shared santhwanam family happy moments
മിനിസ്ക്രീൻ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ച ഇഷ്ട പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിൻ്റെ പശ്ചാത്തിൽ ഒരുക്കിയ ഈ പരമ്പരയിൽ സ്നേഹബന്ധങ്ങളെ റിയലിസ്റ്റിക്കായി സ്ക്രീനിലേക്ക് പകർത്തിയപ്പോഴാണ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചത്. അഭിനയ മികവിൽ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ച കഥാപാത്രങ്ങളെയും ഈ പരമ്പര
സമ്മാനിക്കുകയും ചെയ്തു. ആയിരം എപ്പിസോഡുകൾ പിന്നിട്ട് ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ ഓരോ അഭിനേതാക്കൾക്കും സാന്ത്വനം പരമ്പര വിജയിപ്പിച്ചതിന് നന്ദി മാത്രമാണ് അറിയിക്കാനുണ്ടായിരുന്നത്. ഈ പരമ്പരയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും മുൻപ് പല പരമ്പരകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും, കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചുസുഗതിൻ്റെ ആദ്യ പരമ്പരയായിരുന്നു ഇത്. ആദ്യം വാനമ്പാടി
സീരിയലിൽ അസിസ്റ്റൻറ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, പിന്നീട് ആ ടീമിൻ്റെ കൂടെ തന്നെ സാന്ത്വനം പരമ്പരയിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷം പല തവണയായി അച്ചു സുഗത് പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ സാന്ത്വനം പരമ്പര അവസാനിച്ചതിനു പിന്നാലെ കഴിഞ്ഞ മൂന്നു വർഷത്തെ ചില ഷോട്ടുകളുമായി വന്നിരിക്കുകയാണ് അച്ചു. ‘
കഴിഞ്ഞ ഒരുപാട് നാളുകളായി ഞാൻ കാണുന്ന എൻ്റെ സ്വപ്നത്തിലേക്കാണ് ഞാൻ ഇപ്പോൾ എത്തിയിരിക്കുന്നതെന്നും, എൻ്റെ കുടുംബം, എൻ്റെ സ്വപ്നം, എൻ്റെ സ്വർഗരാജ്യം എന്നാണ് അച്ചു സുഗത് കുറിച്ചിരിക്കുന്നത്’. നിർമ്മാതാവ് രഞ്ജിത്ത് സാറിനും, ചിപ്പി ചേച്ചിക്കും, രജപുത്ര ടീമിനും, സ്ക്രിപ്റ്റ് റൈറ്റർ ജെ.പല്ലശ്ശേരിക്കും, കൂടാതെ സീരിയലിൻ്റെ ബ്രെയിനായിരുന്ന, വിട പറഞ്ഞ ആദിത്യ സാറിനും നന്ദി പറഞ്ഞു കൊണ്ടും,.കൂടാതെ പ്രേക്ഷകർക്ക് എല്ലാവർക്കും നന്ദി പറയുകയും, വീണ്ടും കാണാം എന്നു പറഞ്ഞു കൊണ്ടാണ് അച്ചു സുഗത് റീൽവീഡിയോ അവസാനിപ്പിക്കുന്നത്. അച്ചുവിൻ്റെ വീഡിയോയ്ക്ക് താഴെ നിരവധി പ്രേക്ഷകരാണ് കമൻറുമായി വന്നിരിക്കുന്നത്. പലരും ആവശ്യപ്പെടുന്നത് സാന്ത്വനം രണ്ടാം ഭാഗം വേണമെന്നു തന്നെയാണ്.