Take a fresh look at your lifestyle.

വിട്ടുമാറാത്ത ജലദോഷം സ്വിച്ച് ഇട്ടപോലെ നിൽക്കും.! ചുമക്കും വിളർച്ചക്കും ഓർമക്കുറവിനും ഇതിനും നല്ല മരുന്ന് വേറെ ഇല്ല… | remedy for cold

remedy for cold

remedy for cold: കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ കൊണ്ടും മറ്റ് കാരണങ്ങൾ കൊണ്ടും പലവിധ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് കുട്ടികൾക്കൊക്കെ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി അസുഖങ്ങൾ ഇടവിട്ട് വരുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങളെല്ലാം അകറ്റി മികച്ച രോഗപ്രതിരോധശേഷി കിട്ടാനായി

വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉള്ളി ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഉള്ളിലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒന്നര കപ്പ് അളവിൽ ചെറിയ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുത്തത്, 4 ഈന്തപ്പഴം, ഒരു കപ്പ് തേങ്ങാപ്പാൽ, മധുരത്തിന് ആവശ്യമായ ശർക്കര പൊടി, ഒരു ടീസ്പൂൺ അളവിൽ അയമോദകവും ജീരകവും, നാല് ഏലക്ക ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു കുക്കറിലേക്ക് തോല് കളഞ്ഞു

വൃത്തിയാക്കി വെച്ച ചെറിയ ഉള്ളിയും ഈന്തപ്പഴവും തേങ്ങാപ്പാലും ഇട്ടശേഷം നാല് വിസിൽ അടിപ്പിച്ച് എടുക്കുക. ഈ ഒരു കൂട്ട് ചൂടാറുമ്പോഴേക്കും മറ്റു ചേരുവകൾ തയ്യാറാക്കാം. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ജീരകവും അയമോദകവും ഇട്ട് വറുത്തെടുക്കുക. ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് മധുരത്തിന് ആവശ്യമായ ശർക്കര പൊടിയും ഏലക്കയും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക.ഇതിൽ നിന്നും ഏലക്കയുടെ തോട് എടുത്തു മാറ്റണം.അതിനുശേഷം തയ്യാറാക്കി വെച്ച ഉള്ളിയുടെ കൂട്ടുകൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ്

രൂപത്തിൽ അരച്ചെടുക്കുക. ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. തയ്യാറാക്കിവെച്ച ഉള്ളിയുടെ പേസ്റ്റ് അതിലേക്ക് ഒഴിച്ച് നല്ലതുപോലെ വഴറ്റിയെടുക്കണം. കൈവിടാതെ ലേഹ്യം ഇളക്കി കൊടുത്തില്ലെങ്കിൽ ചട്ടിയുടെ അടിയിൽ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഉള്ളി ലേഹ്യം നല്ലതുപോലെ കട്ടിയായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. ചൂടാറി കഴിയുമ്പോൾ എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ച് വച്ച് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Pachila Hacks remedy for cold

A simple and effective home remedy for cold is a warm turmeric and ginger drink. Boil a cup of water with a small piece of crushed ginger and a pinch of turmeric powder for about 5 minutes. Strain and add honey and a squeeze of lemon juice. This soothing drink helps reduce throat irritation, clears nasal congestion, and boosts immunity with its anti-inflammatory and antibacterial properties. Drinking this 2–3 times a day, along with staying hydrated and getting enough rest, can provide quick relief from cold symptoms.

കടയിൽ നിന്ന് വാങ്ങിയ ഒരു കഷ്ണത്തിൽ നിന്ന് മല്ലിയില പുതിയില ഉള്ളി കൃഷി ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.! പിനീടൊരിക്കലും കടയിൽനിന്നും വാങ്ങില്ല | Malli puthina ulli krishi