Take a fresh look at your lifestyle.
  

എലിപ്പെട്ടി വാങ്ങി ഇനിയാരും പണം കളയണ്ട.! പഴയ ഒരു കുപ്പി മാത്രം മതി; എലിക്കെണി വീട്ടിൽ തന്നെ ഉണ്ടാക്കാം.. Rat trap

Rat trap: നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും നേരിടേണ്ടി വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും എലിശല്യം. അതിനായി കടകളിൽ നിന്നും എലിവി,ഷം വാങ്ങി വെച്ചാലും മിക്കവാറും അത് ഇരട്ടി പണിയായി മാറുകയാണ് ചെയ്യാറുള്ളത്. എന്നാൽ എലിയെ പിടിക്കാനായി ഫലപ്രദമായി ചെയ്തെടുക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്.

അതിനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് രണ്ട് പ്ലാസ്റ്റിക് ബോട്ടിലുകളാണ്. സെവൻ അപ്പ് പോലുള്ള ജ്യൂസുകൾ വാങ്ങുമ്പോൾ ലഭിക്കുന്ന ഒരു ബോട്ടിലും അത്യാവശ്യം വലിപ്പമുള്ള ഒരു ബോട്ടിലുമാണ് ആവശ്യമായിട്ടുള്ളത്. ആദ്യം തന്നെ സെവൻ അപ്പ് ബോട്ടിലിന്റെ തലഭാഗവും താഴെ ഭാഗവും പൂർണമായും കട്ട് ചെയ്ത് കളയുക. ശേഷം ഒരു കത്രിക ഉപയോഗിച്ച് ബോട്ടിലിന്റെ താഴെ ഭാഗങ്ങൾ കട്ട് ചെയ്ത് നീളത്തിൽ മടക്കി വയ്ക്കുക. അതായത്

കട്ട് ചെയ്ത ഭാഗങ്ങളെല്ലാം മുറിച്ചുവെച്ച ബാക്കി ഭാഗത്തിന്റെ അകത്തോട്ട് നിൽക്കുന്ന രീതിയിലാണ് ചെയ്തെടുക്കേണ്ടത്. ശേഷം വലിയ ബോട്ടിലിന്റെ അടപ്പ് അഴിച്ചെടുത്ത് നടുഭാഗം കട്ട് ചെയ്യുക. നേരത്തെ കട്ട് ചെയ്തു വെച്ച ബോട്ടിലിന്റെ ഭാഗങ്ങൾ അതിനകത്തേക്ക് കയറി നിൽക്കുന്ന രീതിയിലാണ് സെറ്റ് ചെയ്യേണ്ടത്. ബോട്ടിലിന്റെ അകത്തായി അല്പം ശർക്കരയുടെ മിക്സും

ഒന്നോ രണ്ടോ കഷണം കപ്പയും ഇട്ടുകൊടുക്കുക. ശേഷം അടപ്പ് ഫിറ്റ് ചെയ്ത് അതിന് ചുറ്റും പഞ്ഞിയും സെല്ലോ ടാപ്പും ഉപയോഗിച്ച് ഫിക്സ് ചെയ്തു കൊടുക്കുക. ഈയൊരു രീതിയിൽ വെക്കുകയാണെങ്കിൽ എലി പെട്ടെന്ന് തന്നെ അതിനകത്ത് വന്ന് വീഴുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.