Take a fresh look at your lifestyle.
  

എല്ലാവരുടെയും മുന്നിൽ അഭിയുടെ കരണം അടിച്ച് തകർത്ത് നവ്യ.!! കുഞ്ഞിനെ തള്ളിപ്പറഞ്ഞ് അഭി; അഭി അർഹിക്കുന്ന ശിക്ഷ കൊടുത്ത് നവ്യ | Patharamattu today episode

ഏഷ്യാനെറ്റ് പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശും നയനയും നവ്യയും പുറത്ത് പോയി വന്നതായിരുന്നു. ആ സമയത്താണ് നവ്യയുടെ കൂടെയുള്ള ഫോട്ടോ കാണിച്ച് ജലജ വഴക്ക് പറയുന്നത്. എൻ്റെ മകൻ ഇതിൻ്റെ പേരിൽ കുടിച്ച് നശിക്കുകയാണെന്ന് പറഞ്ഞപ്പോൾ,

നയന സംസാരിക്കുകയായിരുന്നു. ചേച്ചിയെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന് പറയുകയായിരുന്നു. പിന്നീട് ആദർശ് അവൻ 10 ലക്ഷം രൂപയ്ക്ക് ആവശ്യപ്പെട്ടതും, അയാൾ ബ്ലാക്ക് മെയിൽ ചെയ്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും പറയുകയാണ് ആദർശ്. ഇങ്ങനെ ഒരു സംഭവമുണ്ടായാൽ ആദ്യം പറയേണ്ടത് ഭർത്താവായ എന്നോടല്ലേയെന്നും, ഇവളെ ഇനി എനിയ്ക്ക് വേണ്ടെന്നും പറയുകയാണ് അഭി. അതിനു മാത്രം

നവ്യ എന്ത് തെറ്റാണ് ചെയ്തതെന്ന് പറയുകയാണ് മുത്തശ്ശി. അപ്പോഴാണ് ജലജ ഇവൾ ഇനി ഈ വീട്ടിൽ വേണ്ടെന്നും പറഞ്ഞ് നവ്യയെ തള്ളിയിടാൻ പോകുന്നത്. നവ്യ തലകറങ്ങി വീഴുകയാണ്. ഉടൻ തന്നെ മുത്തശ്ശൻ ഡോക്ടറെ വിളിക്കാൻ പറയുകയാണ്. ഡോക്ടറെ വിളിക്കേണ്ടതിൻ്റെ ആവശ്യമില്ലെന്നും, ഇവളുടെ വീട്ടുകാരുടെ സ്ഥിരം സ്വഭാവമാണിതെന്ന് പറയുകയാണ് ജലജ.

പിന്നീട് നയന നവ്യയെയും കൂട്ടി റൂമിൽ പോവുകയാണ്. അപ്പോഴാണ് ഡോക്ടർ വരുന്നത്. ഡോക്ടർ വന്നപ്പോൾ നമ്മൾ ഫാമിലി ഡോക്ടറെ ഒഴിവാക്കിയതിൻ്റെ കാരണം പറയുകയാണ് മുത്തശ്ശൻ.ഞാൻ ആ ഡോക്ടറെ വിളിച്ചിരുന്നെന്നും, ഒരു പെൺകുട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയാൽ എന്തു ചെയ്യുമെന്നും പറഞ്ഞതായി ഡോക്ടർ പറഞ്ഞ് നവ്യയുടെ റൂമിലേയ്ക്ക് പോയി. പുറത്ത് നിന്ന് ജലജ പലതും പറയുകയാണ്. നവ്യ ഇവിടെ നിൽക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ ബുദ്ധിമുട്ടുള്ളവർക്ക് പുറത്തു പോകാമെന്ന് പറയുകയാണ് മുത്തശ്ശൻ. അച്ഛൻ എപ്പോഴും നമ്മളെ പുറത്താക്കാനാണ് ശ്രമിക്കുന്നതെന്ന് പറയുകയാണ് ജലജ. നവ്യയെ ഡോക്ടർ പരിശോധിച്ച ശേഷം നവ്യ ഗർഭിണിയാണെന്ന് പറയുകയാണ്.