Take a fresh look at your lifestyle.
  

എല്ലാം തകർന്ന് തരിപ്പണം.!! ശത്രു പക്ഷത്തെ തെരുവിലേക്ക് ഇറക്കി രൂപ; സരയുവിന് നേരെ കോടതിയുടെ ഉത്തരവ് | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശരണ്യയുടെ ശല്യം സഹിക്കാനാവാതെ ജീവിക്കുകയാണ് വിക്രം. പ്രേതശല്യം സഹിക്കാനാവാതെ ആ വീട് മാറേണ്ട കാര്യമാണ് മൂങ്ങയും പ്രകാശനും കൂടി വിക്രമിനോട് പറയുന്നത്. പിന്നീട് കാണുന്നത് രൂപയും രാഹുലും

സരയുവിനെയുമൊക്കെയാണ്. അപ്പോഴാണ് രാഹുൽ വീടിൻ്റെയും പ്രോപ്പർട്ടിയുടെയും കാര്യമെന്തായെന്ന് ചോദിക്കുകയാണ്. ഞാൻ അതൊക്കെ വിൽക്കാൻ തീരുമാനിച്ചെന്നും, 6 കോടി രൂപയ്ക്കാണ് വിൽക്കാൻ തീരുമാനിച്ചതെന്നും, നാളെ രജിസ്റ്റർ ചെയ്യാനും, പണം തരാനുമൊക്കെയായി അവർ വരുമെന്നും പറഞ്ഞ് രൂപ പോവുകയാണ്. ഇത് കേട്ടതും എല്ലാവർക്കും വലിയ സന്തോഷമായി. അപ്പോൾ മനോഹർ രാഹുലിനോട് 6

കോടിയാണ് എന്താണ് തീരുമാനമെന്ന് പറയുകയാണ്.ഇത് കേട്ടതും രാഹുൽ മനോഹറിനെ വഴക്കു പറയുകയാണ്. അപ്പോൾ സരയുവിന് ദേഷ്യം വരികയാണ്. അച്ഛൻ എന്തിനാണ് മനു വേട്ടനെ വഴക്കു പറയുന്നതെന്നും, മനുവേട്ടൻ പറഞ്ഞത് ശരിയല്ലേയെന്നും പറയുകയാണ് സരയു. മോളോട് അധികമൊന്നും പറയാതെ രാഹുൽ എഴുന്നേറ്റ് പോവുകയാണ്. പിന്നീട് രൂപ സി എസിനെ വിളിച്ച് കാര്യങ്ങൾ പറയുകയാണ്.

ചന്ദ്രേട്ടൻ പറഞ്ഞത് പോലെ ഞാൻ ചെയ്തിട്ടുണ്ടെന്നും, എല്ലാത്തിനും വലിയ സന്തോഷമായെന്നും പറയുകയാണ്. കൂടാതെ ആ പിശാച് കാരണം എനിക്കിന്ന് ചന്ദ്രേട്ടനെ കാണാൻ സാധിച്ചില്ലെന്നും പറഞ്ഞപ്പോൾ, അത് സാരമില്ലടോ നമുക്ക് കാണാലോ എന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയാണ്. പിന്നീട് സി എസ് കിരണിൻ്റെ വീട്ടിൽ പോവുകയാണ്. കിരണിനെയും, സോണിയയെയും, വിളിച്ച ശേഷം സിഎസ് രൂപയുടെ സ്വത്തുക്കൾ വിൽക്കാൻ പാടില്ലെന്നും, നിങ്ങൾ ഒരു വക്കീൽ നോട്ടീസ് നാളെ അയക്കണമെന്ന് പറയുകയാണ് സിഎസ്. പിറ്റേ ദിവസം രാവിലെ തന്നെ വളരെ സന്തോഷത്തിലാണ് എല്ലാവരും. 6 കോടി രൂപ ഇന്ന് കൈയിലെത്തുമെന്ന സന്തോഷം. അങ്ങനെ വക്കീലൊക്കെ വരികയും, പ്രോപ്പർട്ടിയുടെ കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുമ്പോഴാണ് പോസ്റ്റ്മാൻ വന്ന് വിളിക്കുന്നത്.