Take a fresh look at your lifestyle.
  
  Â

രൂപയുടെ കിടിലൻ തന്ത്രത്തിൽ തലകുത്തി വീണ് ശാരിയും മകളും.!! രൂപയുടെ മുന്നിൽ സി എസ് അല്ല കുറ്റകാരൻ.!! സകല സത്യങ്ങളും വെളിപ്പെടുത്തി കല്യാണി | Mounaragam today episode

ടെലിവിഷൻ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന സന്തോഷകരമായ മുഹൂർത്തത്തിലൂടെയാണ് ഇപ്പോൾ മൗനരാഗം പരമ്പര മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം, സംസാരശേഷിയില്ലാത്ത കല്യാണിയുടെ ജീവിതകഥ തുറന്നു പറഞ്ഞനാൾ മുതൽ തന്നെ കല്യാണി സംസാരിക്കുന്നതും, തന്നെ ആക്ഷേപിക്കുകയും

പരിഹസിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ ഉറച്ച ശബ്ദം ഉണ്ടാക്കുകയും ഉണ്ടാക്കുന്നതും കാണാൻ കാത്തിരിക്കുകയായിരുന്നു മിനിസ്ക്രീൻ പ്രേമികൾ. ആ കാത്തിരിപ്പിന് വിരാമം ഇട്ട് ഇപ്പോൾ കല്യാണി മിണ്ടിത്തുടങ്ങിയിരിക്കുകയാണ്. എന്നാൽ ആ സത്യം ഓരോരുത്തരായി അറിഞ്ഞു വരുന്നതേയുള്ളൂ. കല്യാണിയുടെ അച്ഛനായ പ്രകാശനാണ് കല്യാണി സംസാരിക്കരുതെന്ന് ആഗ്രഹിച്ചവരിൽ ഏറ്റവും

മുൻപന്തിയിൽ നിൽക്കുന്നത്. ഏറ്റവും പുതിയ പ്രമോ പ്രകാരം കല്യാണിയുടെ സംസാരശേഷി തിരികെ ലഭിച്ച കാര്യം പ്രകാശൻ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഈ ശബ്ദം ആരുടേതായാലും ഞാൻ കണ്ടുപിടിക്കും എന്ന് പറഞ്ഞു കൊണ്ടാണ് മൗനരാഗത്തിൻറെ ഏറ്റവും പുതിയ പ്രമോ ആരംഭിക്കുന്നത്. പിന്നീട് പ്രകാശൻ കിരണിനും കല്യാണിക്കും അരികിലെത്തുന്നതും അവിടെ ബഹളമുണ്ടാക്കുന്നതും കാണാൻ കഴിയുന്നുണ്ട്.

എനിക്ക് ഇങ്ങനെയൊരു മകൾ ഇല്ല എന്നോർത്താണ് ഞാൻ ജീവിക്കുന്നതെന്നും അതാണ് എൻറെ ഏറ്റവും വലിയ സന്തോഷം എന്നും കിരണിനോടും കല്യാണിയോടും പ്രകാശൻ പറഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നു. അതേസമയം തന്നെ അയാളുടെ മുൻപിൽ നീ തലയുയർത്തിപ്പിടിച്ചു നിൽക്കണമെന്നും സംസാരിക്കണം എന്നും കല്യാണിയോട് കിരൺ പറയുന്നുമുണ്ട്. ഇതിന് പിന്നാലെ സരയുവിനോട് നാളെ രജിസ്ട്രാഫീസിൽ എത്തണമെന്നും തന്റെ സ്വത്തുക്കൾ കുറച്ച് സരയുവിന്റെ പേരിൽ എഴുതിവെക്കുവാൻ ഒരുങ്ങുകയാണെന്നും രൂപ പറയുന്നതും പുതിയ പ്രമോയിൽ കാണാം. Mounaragam today episode