Take a fresh look at your lifestyle.
  
  Â

സുമിത്ര രോഹിതിന്റെ വീട്ടിൽ പുതിയ ജീവിതം ആരംഭിക്കുന്നു.!! സമ്പത്തും വേദികയും വീണ്ടും ഒന്നായി.!! സിദ്ധു നാട് വിടുന്നു | Kudumbavilakku today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്രയും രോഹിത്തും ശ്രീനിലയംവിട്ട് രോഹിത്തിൻ്റെ വീട്ടിലേക്ക് പോകുന്നതായിരുന്നു. അപ്പോഴാണ് സിദ്ധു വരുന്നത്. സുമിത്രയോട് ഇടയ്ക്കൊക്കെ

ശ്രീനിലയത്തിലേക്ക് വരണമെന്ന് പറയുകയാണ് സിദ്ധു. അങ്ങനെ സുമിത്ര രോഹിത്തിൻ്റെ വീട്ടിലെത്തി. വളരെ വിഷമത്തിൽ ശ്രീനിലയത്തിൽ അച്ഛൻ്റെ ഓർമ്മയ്ക്കായി എടുത്ത റേഡിയോ അവിടെ വച്ച് കരയുകയായിരുന്നു. അപ്പോഴാണ് ശ്രീനിലയത്തിൽ സരസ്വതിയമ്മ ഭക്ഷണം സിദ്ധുവിന് നൽകുന്നത്. അതിനിടയിൽ എനിക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്നില്ലെന്നും, സുമിത്രയും, വേദികയും വേറെ വിവാഹം

കഴിച്ച് സുഖമായി ജീവിക്കുകയാണെന്നും, അതിനാൽ നീ ഒരു വിവാഹം കഴിക്കണമെന്നും പറയുന്നു. ഇത് കേട്ട് സിദ്ധു ഭക്ഷണം തട്ടി തെറിപ്പിച്ച് ഈ കാര്യം ഇനി പറഞ്ഞു പോവരുതെന്ന് പറഞ്ഞ് പോവുകയായിരുന്നു. ശേഷം രാത്രി കിടന്നുറങ്ങിയ സരസ്വതിയമ്മ ശിവദാസൻ ചേട്ടനെ സ്വപ്നം കണ്ട് ടെൻഷനടിക്കുകയായിരുന്നു. പേടിച്ച് വിറച്ച് സിദ്ധുവിൻ്റെ റൂമിലെത്തിയപ്പോൾ സിദ്ധു പോയി ഉറങ്ങാൻ പറഞ്ഞു. സോഫയിൽ കിടന്നുറങ്ങിയ സരസ്വതിയമ്മ എഴുന്നേറ്റ് സിദ്ധു നോക്കുമ്പോൾ

സിദ്ധുവിനെ വീട്ടിൽ കാണുന്നില്ല. റൂമിൽ കത്തെഴുതി വച്ച് സിദ്ധുവീട് വിട്ട് പോവുകയായിരുന്നു. ഉടൻ ശരണ്യയെ വിളിച്ചു വരുത്തി ഈ വിവരം അറിയിക്കുന്നു. ശരണ്യ ഇനി ഞാൻ ഒറ്റയ്ക്ക് ഈ വീട്ടിൽ താമസിക്കില്ലെന്നും, നീ ഇവിടെ താമസിക്കണമെന്നും പറയുന്നു. പിന്നീട് ശ്രീയെ വിളിച്ച് ശരണ്യ ഈ വിവരം അറിയിക്കുന്നു. എന്നാൽ ശ്രീ നീ ഇവിടെ വരണമെന്ന് പറയുകയാണ് ശരണ്യയോട്. ഇന്ന് നീ അവിടെ താമസിച്ചോ, പക്ഷേ നാളെ നീ ഇവിടെ എത്തണമെന്ന് പറയുന്നു. ഫോൺ വച്ചപ്പോൾ സരസ്വതിയമ്മ പേടിച്ച് വിറച്ച് ശരണ്യയുടെ അടുത്തേക്ക് ഓടി വരികയായിരുന്നു. ഞാൻ റൂമിൽ തനിച്ച് കിടക്കില്ലെന്നും, മോൾ ആ റൂമിൽ കിടക്കണമെന്നും സരസ്വതിയമ്മ പറയുന്നു.