ഇത് കാലം കാത്തുവെച്ച തിരിച്ചടി.!! സിദ്ധുവിന്റെ മുഖത്തേക്ക് താലി പൊട്ടിച്ച് വലിച്ചെറിഞ്ഞ് വേദിക പറഞ്ഞത് കേട്ടോ ? Kudumbavilakku today episode
കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ വളരെ വേദന നിറഞ്ഞ സംഭവങ്ങളാണ് ഉണ്ടായത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനം വേദികയും സിദ്ധുവും കോടതിയിൽ വച്ച് ഡൈവോഴ്സ് കേസിൽ രണ്ടു പേരും വേർപിരിയുകയായിരുന്നു. വിധി കേട്ട സിദ്ധാർത്ഥ് ആകെ തകർന്നു പോവുകയാണ്. പുറത്ത് വന്ന് വക്കീലിൻ്റെ അടുത്ത് പോയി
സിദ്ധു വിഷമിച്ചിരിക്കുകയായിരുന്നു. സിദ്ധാർത്ഥുമായി സംസാരിച്ച ശേഷം വേദിക കഴുത്തിലുള്ള താലി ഊരി സിദ്ധുവിന് കൊടുക്കുകയാണ്. ആകെ തകർന്ന സിദ്ധു പ്രതീഷിനോട് പോകാമെന്ന് പറഞ്ഞ് ഇറങ്ങാൻ നോക്കുമ്പോഴാണ് സിദ്ധാർത്ഥ് തല കറങ്ങി വീഴുകയാണ്. അപ്പോൾ സുമിത്ര ഡൈവോഴ്സ് ദിവസം താനും ഇതേ അവസ്ഥയിൽ ബോധംകെട്ട് വീണത് ഓർത്ത് പോയി. അപ്പോൾ വക്കീൽ സിദ്ധാർത്ഥിനോട് അന്ന് സുമിത്രയും
ഒരുമിച്ചുള്ള ഡൈവോഴ്സ് നടക്കുന്നതിൻ്റെ ദിവസം സുമിത്ര ഇതേ പോലെയായിരുന്നുവെന്നും, ഇന്ന് നിങ്ങൾ സുമിത്രയുടെ അവസ്ഥയിലാണെന്നും പറയുകയാണ് വക്കീൽ. ഇതൊക്കെ കേട്ട് തകർന്നു പോയ സിദ്ധു പ്രതീഷിൻെറ കൂടെ വീട്ടിലേക്ക് പുറപ്പെട്ടു. ഓഫീസിലെത്തിയ വേദിക ആകെ വിഷമിച്ചിരിക്കുകയാണ്. കഴിഞ്ഞ കാലം മറക്കാനും, ഭാവിയെ കുറിച്ച് നല്ലവണ്ണം ആലോചിച്ച് ഒരു തീരുമാനത്തിലെത്തണമെന്നും
സുമിത്ര പറയുന്നു. രാത്രിയായപ്പോൾ രോഹിത്തും സുമിത്രയും അവരുടെ ഡൈവോഴ്സ് കാര്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. അവരുടെ കാര്യത്തെ കുറിച്ച് സംസാരിക്കുന്ന രോഹിത്തിനോട് അവർ അവരുടെ കാര്യം നോക്കട്ടെ എന്നും, നമുക്ക് നമ്മുടെ ഭാവിയെ കുറിച്ച് ആലോചിക്കാമെന്ന് പറയുകയാണ് സുമിത്ര. അവരുടെ ഡൈവോഴ്സ് നടക്കരുതായിരുന്നുവെന്നാണ് രോഹിത്ത് സുമിത്രയോട് പറയുന്നത്. പുരുഷന് സ്ത്രീയെ ഇഷ്ടമുള്ളപ്പോൾ വേണം, അയാൾക്ക് വേണ്ടാത്തപ്പോൾ ഇറങ്ങി പോവണം.