Take a fresh look at your lifestyle.
  

കഠിനധ്വാനത്തിന് ഫലം കണ്ടു.!! ആഡംബര വീട് പണി പൂർത്തിയായി; KL Bro Biju കുടുംബത്തിന്റെ പുതിയ ജീവിതം ഇനി ഇവിടെ നിന്ന്..| Youtuber KL BRO Biju Rithvik New Home video

സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകൾ പ്രേക്ഷകർക്ക് സുപരിചിതരായി മാറാറുണ്ട്. സുപരിചിതരായി മാറുക എന്നതിൽ ഉപരി പ്രിയങ്കരരായി മാറാറുണ്ട് എന്ന് പറയുന്നതാകും ശരി. അത്തരത്തിൽ യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിൽ കടന്നുകൂടിയ വ്യക്തികളാണ് ബിജുവും ഭാര്യ കവിയും.

ഇവരുടെ ചാനൽ ആണ് കെഎൽ ബ്രോ ബിജു ഋത്വിക്. കണ്ണൂർക്കാരനും കന്നടക്കാരിയും ചേർന്ന് നടത്തുന്ന ഈ ചാനൽ കേരളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള ചാനലുകളിൽ ഒന്നാണ്. വളരെ സാധാരണക്കാരൻ എന്ന നിലയിൽ നിന്നുമാണ് ബിജു ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നുവന്നത്. കേരളത്തിൽ ആദ്യമായി ഡയമണ്ട് ബട്ടൻ ലഭിച്ച ചാനൽ ഇവരുടേതാണ്. ഇന്ന് മലയാളികളുടെ എല്ലാം കെഎൽ

ബ്രോ ആണ് ബിജു. 3.5 1 കോടി സബ്സ്ക്രൈബ്സ് ആണ് ഇവർക്ക് ഇപ്പോൾ.അനുദിനം ചാനൽ വളർന്നുകൊണ്ടിരിക്കുകയാണ്. വളരെ തനിമയത്തോട് കൂടിയുള്ള അവതരണവും സംസാരവും തന്നെയാണ് മറ്റു ചാനലുകളിൽ നിന്നും ഇവരെ വേറിട്ട് നിർത്തുന്നത്. ദിവസവും പുതിയ കണ്ടന്റുകളുമായി പ്രേക്ഷകർക്കു മുൻപിൽ ഇവർ എത്താറുണ്ട്. ഇവരുടെ കുടുംബത്തിലുള്ള അംഗങ്ങളെല്ലാം ചാനലിലെ നിറസാന്നിധ്യം

കൂടിയാണ്. ബിജുവിന്റെയും കവിയുടെയും മകനും, ബിജുവിന്റെ അമ്മയും, അനുവും വളരെ രസകരമായാണ് ചാനലിൽ ഓരോ കാര്യവും അവതരിപ്പിക്കുന്നത്. 8000 രൂപയിൽ വാങ്ങിയ ഒരു ഫോണിൽ നിന്നാണ് ബിജു തന്റെ ചാനൽ തുടങ്ങുന്നത്. ഒരു സാധാരണ കുടുംബം. ഇപ്പോഴിതാ തന്റെ ചാനലിലൂടെ പുതിയ വിശേഷങ്ങൾ ആണ് ബിജു പങ്കുവച്ചുകൊണ്ടിരിക്കുന്നത്. തന്റെ പുതിയ വീടിന്റ പണി നടന്നുകൊണ്ടിരിക്കുകയാണെന്നും, പണിസ്ഥലത്ത് ഉണ്ടാകുന്ന പുതിയ വിശേഷങ്ങളും എല്ലാം താരം പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോൾ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ഞങ്ങളുടെ വീട് പണി ഇവിടെ വരെയായി എന്ന് പറഞ്ഞു കൊണ്ടാണ്.