Kerala House Warming Ceremony: സ്ഥലപരിമിതി മൂലം സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചുള്ള ഒരു വീട് പണിയാൻ കഴിയുമോ എന്ന ആശങ്ക നിങ്ങൾക്കുണ്ടോ. എങ്കിൽ, ഇനി ആ ആശങ്ക വേണ്ട. ലഭ്യമായ സ്ഥലം മുഴുവൻ ഉപയോഗിച്ച് എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടി നിർമ്മിച്ച മനോഹരമായ എക്സ്റ്റീരിയർ ഭംഗി നൽകുന്ന ഒരു വീടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരു കൊച്ചു വലിയ സ്വപ്ന ഭവനം.
വ്യത്യസ്ത ഡിസൈനിൽ നിർമ്മിച്ച വീടിന് മുൻവശത്തെ മതിലിൽ നിന്ന് തുടങ്ങുന്ന മനോഹര കാഴ്ച്ചകൾ, വീടിന്റെ എക്സ്റ്റീരിയർ കാഴ്ച്ചകളുടെ ഭംഗി വർധിപ്പിക്കുന്നു. പ്രധാനമായും വൈറ്റ് നിറത്തിലാണ് വീടിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും മനോഹരമാക്കിയിരിക്കുന്നത്. ഡാർക്ക് ഗ്രേ നിറത്തിലാണ് വീടിന്റെ റൂഫിങ് ചെയ്തിരിക്കുന്നത്. വീടിന്റെ മുറ്റം കടപ്പ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസും ഉപയോഗിച്ച് വൃത്തിയിൽ ഫിനിഷ് ചെയ്തിരിക്കുന്നു.
വീടിന്റെ അകത്തെ കാഴ്ച്ചകളിലേക്ക് കടന്നാൽ, വീടിന്റെ സിറ്റ്ഔട്ടിൽ നിന്ന് നേരെ കയറി വരുന്നത് വിശാലമായ ഒരു ഫോർമൽ ലിവിങ് ഏരിയയിലേക്കാണ്. അതിഥികൾക്ക് ഇരിക്കാനും സംസാരിക്കാനും സൗകര്യത്തിൽ വളരെ വിശാലമായിയാണ് വീടിന്റെ ലിവിങ് റൂം ഒരുക്കിയിരിക്കുന്നത്. അവിടെ നിന്ന് ചെറിയൊരു കോറിഡോർ വഴി ഫാമിലി ലിവിങ് ഏരിയയിലേക്ക് കടക്കാം. ആവശ്യാനുസരണം സ്പേസ് ഉപയോഗിച്ചാണ് ഫാമിലി ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്.
ഫാമിലി ലിവിങ് ഏരിയയിൽ നിന്ന് അകത്തേക്ക് മാറി, ടിവി റൂമും മറുവശത്തായി ഡൈനിംഗ് റൂമും സെറ്റ് ചെയ്തിരിക്കുന്നു. ആവശ്യാനുസരണം സ്പേസ് ലഭിക്കുന്ന രീതിയിൽ അടുക്കള നിർമ്മിച്ചപ്പോൾ, വിശാലമായ ബാത്രൂം അറ്റാച്ച്ട് ബെഡ്റൂം ആണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. വീടിന്റെ മുകളിലും താഴെയുമായി നാല് ബെഡ്‌റൂമുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇന്റീരിയർ വുഡ് വർക്കുകളും ലൈറ്റ് വർക്കുകളും വീടിന്റെ ഉൾഭാഗം മനോഹരമാക്കുന്നു. Video Credit : Pappa & Company Kerala House Warming Ceremony
A traditional Kerala house warming ceremony, also known as Gruhapravesham, is a culturally rich event marked by rituals, blessings, and family gatherings. Rooted in Vastu Shastra principles, this auspicious ceremony includes lighting the Nilavilakku, boiling milk to symbolize prosperity, and offering prayers for peace and well-being in the new home. Families often invite relatives and friends to share in the celebration, followed by a feast featuring Kerala-style Sadya. Today, many blend tradition with modern aesthetics, focusing on energy-efficient home designs, smart interiors, and eco-friendly construction practices. For homeowners, this is not only a spiritual milestone but also a step toward financial growth, making it the perfect occasion to showcase modular kitchen ideas, interior design solutions, and home loan or insurance planning.
ആരും കൊതിക്കുന്ന ഒരു കേരളീയ വീട്.! 20ലക്ഷത്തിന് 1450 sft നാടൻ നാലുകെട്ടും നടുമുറ്റവും; വീഡിയോ കാണാം