Take a fresh look at your lifestyle.

ഈ ഇല കണ്ടിട്ടുണ്ടോ ? ഇനി കണ്ടാൽ വിടല്ലേ..ഓർമശക്തിയും ബുദ്ധിയും വർധിക്കാനും എന്നും ചെറുപ്പമായി ഇരിക്കാനും ഈ ലേഹ്യം ഒന്ന് മാത്രം മതി | Homemade Kudavan Lehyam Recipe

Homemade Kudavan Lehyam Recipe

Homemade Kudavan Lehyam Recipe : ബുദ്ധി വർദ്ധനവിനും മുടി വളർച്ചയ്ക്കും വീട്ടിൽ തയ്യാറാക്കാവുന്ന രുചികരമായ ലേഹ്യം. ഓർമ്മശക്തി കൂട്ടാനും, മുടിയുടെ വളർച്ചക്കുമായി കടകളിൽ നിന്നും പല രീതിയിലുള്ള മരുന്നുകളും വാങ്ങി കഴിക്കുന്നവരായിരിക്കും ഇന്ന് കൂടുതൽ ആളുകളും. എന്നാൽ ഇവയിൽ മിക്കതും ഉദ്ദേശിച്ച ഫലം നൽകാറില്ല

എന്നതാണ് മറ്റൊരു സത്യം. അതേസമയം നമ്മുടെ വീടിന്റെ തൊടികളിൽ കാണുന്ന കുടവൻ ഇല ഉപയോഗപ്പെടുത്തി ഒരു ലേഹ്യം അതിനായി തയ്യാറാക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ അര ലിറ്റർ അളവിൽ കുടവന്റെ ഇല കഴുകി വൃത്തിയാക്കി അരച്ചെടുത്ത നീര്, മധുരത്തിന് ആവശ്യമായ കരിപ്പെട്ടി ഉരുക്കി എടുത്തത്, ചുക്കും ജീരകവും പൊടിച്ചെടുത്തത്,

ഒരു ലിറ്റർ തേങ്ങാപ്പാൽ, ഒരു കപ്പ് അളവിൽ അരിപ്പൊടി, നെയ്യ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു ഉരുളി എടുത്ത് ചൂടായി വരുമ്പോൾ അതിലേക്ക് കരിപ്പെട്ടി ഒഴിച്ച് നല്ലതുപോലെ കുറുക്കി എടുക്കുക. ശേഷം കുടവന്റെ നീര് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശർക്കരയും കുടവന്റെ ഇലയും നല്ലതുപോലെ തിളച്ച് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുക്കാം. തേങ്ങാപ്പാൽ ഈയൊരു കൂട്ടിൽ കിടന്ന്

ചെറുതായി തിളച്ചു തുടങ്ങുമ്പോൾ അരിപ്പൊടി ചേർത്തു കൊടുക്കുക. ഈയൊരു സമയത്ത് കൈവിടാതെ ലേഹ്യം ഇളക്കി കൊടുക്കാനായി ശ്രദ്ധിക്കുക. അതല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞ് അടിയിൽ പിടിക്കാനുള്ള സാധ്യതയുണ്ട്. ലേഹ്യം ഉണ്ടാക്കുമ്പോൾ രുചി കൂട്ടാനായി അല്പം നെയ്യ് കൂടി ഈ ഒരു സമയത്ത് ചേർത്തു കൊടുക്കാം. അതോടൊപ്പം തന്നെ ചുക്കും ജീരകവും പൊടിച്ചത് കൂടി കൂട്ടിലേക്ക് ചേർത്തു കൊടുക്കുക. എല്ലാ ചേരുവകളും നന്നായി തിളച്ച് കുറുകി കട്ടിയായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ്‌ ചെയ്യാവുന്നതാണ്.ലേഹ്യ കൂട്ട് തണുക്കാനായി മാറ്റിവയ്ക്കാം. അതിനുശേഷം എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ചുവെച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. Homemade Kudavan Lehyam Recipe Shrutys Vlogtube

Homemade Kudavan Lehyam is a traditional Ayurvedic herbal tonic prepared using a blend of natural ingredients like kudavan leaves (Caralluma fimbriata), jaggery, dry ginger, cumin, pepper, and ghee. The kudavan leaves are cleaned, ground into a paste, and cooked with jaggery and spices until it thickens into a rich, dark lehyam. Known for its ability to improve digestion, boost appetite, and relieve bloating and stomach discomfort, this lehyam is often consumed in small quantities after meals as a natural remedy for digestive wellness.

ചിരട്ട ചുമ്മാ കത്തിച്ചുകളയല്ലേ..! ചെടി ചട്ടിയിലെ കറിവേപ്പ്‌ ഇനി കാട് പോലെ വളരാൻ ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ | Curry leaves farming using Coconut shell