Take a fresh look at your lifestyle.
  

ഒരു വെറൈറ്റി ബ്രേക്ഫാസ്റ് ആയാലോ.!? ശരവണ ഭവൻ തക്കാളി ചട്ണിക്ക് ഒപ്പം കഴിക്കാൻ എണ്ണയില്ലാ കുഞ്ഞപ്പം | Healthy Break fast in 5 minutes recipe

Healthy Break fast in 5 minutes recipe

Healthy Break fast in 5 minutes recipe ;ചില ഹോട്ടലുകളിലെ ഭക്ഷണം എന്നും കഴിക്കാൻ തന്നെ പ്രത്യേക രുചിയാണ്. അവിടത്തെ ഭക്ഷണത്തിനു ആ ഹോട്ടലിന്റെ പേര് ചേർത്ത് തന്നെ ആണ് അവിടത്തെ വിഭവങ്ങളും അറിയപ്പെടുന്നത്. ആനന്ദ് ഭവൻ, ഉഡുപ്പി, ശരവണ ഭവൻ, കോഫീ ഹൗസ് എന്നിവ അവയിൽ ചിലത് ആണ്.

വെജിറ്ററിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഹോട്ടൽ ആണ് ശരവണ ഭവൻ. അവിടത്തെ വെജിറ്റബിൾ കുറുമ, തക്കാളി ചട്ണി എന്നിവ വളരെ പ്രസിദ്ധമായ വിഭവങ്ങൾ ആണ്. എന്നാൽ ഇവ വീട്ടിൽ തയ്യാറാക്കാൻ ശ്രമിച്ചാൽ പലപ്പോഴും പരാജയം ആണ് ഫലം. അവിടത്തെ ചില പൊടിക്കൈകൾ അറിഞ്ഞാൽ എന്നാൽ പരാജയപ്പെടുകയില്ല.

അങ്ങനെ ഉള്ള ചില പൊടിക്കൈകൾ അടങ്ങിയതാണ് താഴെ കാണുന്ന വീഡിയോ. ശരവണ ഭവന്റെ സ്വന്തം എണ്ണ ഇല്ലാ കുഞ്ഞപ്പവും തക്കാളി ചട്ണിയും ആണ് ഇതിൽ കാണിക്കുന്ന വിഭവങ്ങൾ. വളരെ എളുപ്പമാണ് ഇവ തയ്യാറാക്കാൻ. രണ്ട് കപ്പ്‌ പച്ചരി ആദ്യം തന്നെ നല്ലത് പോലെ കഴുകി മൂന്നു മണിക്കൂർ എങ്കിലും കുതിർത്ത് വയ്ക്കണം. ഇതിലേക്ക് തേങ്ങയും ചെറിയ

ജീരകവും ചെറിയ ഉള്ളിയും ഉപ്പും യീസ്റ്റും പഞ്ചസാരയും ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം. ഇത് മൂന്നു മണിക്കൂർ അടച്ച് വയ്ക്കണം. ഇത് ഉണ്ണിയപ്പച്ചട്ടിയിൽ വേവിച്ചെടുക്കാം. ഒരു ചീന ചട്ടിയിൽ എണ്ണ ചൂടാക്കിയിട്ട് ഉഴുന്ന് പൊട്ടിക്കാം. അതിനു ശേഷം വറ്റൽ മുളക് ഇട്ട് മൂപ്പിക്കണം. ഇതിലേക്ക് സവാള അരിഞ്ഞതും വെളുത്തുള്ളിയും തക്കാളിയും ചേർത്ത് വഴറ്റണം. ഇത് തണുത്തതിന് ശേഷം മിക്സിയുടെ ചെറിയ ജാറിൽ അൽപം മല്ലിയിലയുടെയും മുളകുപൊടിയുടെയും ഉപ്പന്റെയും കാരറ്റിന്റെ ഒപ്പം അരച്ചെടുക്കണം. ചൂട് വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും മല്ലിയിലയും ചേർത്ത് താളിച്ചാൽ ബ്രേക്ഫാസ്റ് തയ്യാർ. video credit:Thanshik World