Take a fresh look at your lifestyle.
  

ഗ്യാസ് ഇനി മൂന്നുമാസം ആയാലും കഴിയില്ല.! ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ; ഇത്ര കത്താത്ത സ്റ്റവും ആളിക്കത്തും.! | Gas stove flame issue solution

Gas stove flame issue solution: വീട് എപ്പോഴും വൃത്തിയാക്കി വയ്ക്കാനായി പല രീതികളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും അടുക്കള പോലുള്ള ഭാഗങ്ങൾ എപ്പോഴും ക്ലീനാക്കി വയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സ്റ്റൗവിന്റെ ഭാഗം, സിങ്ക് ഏരിയ എന്നിവിടങ്ങളിലാണ് കൂടുതലായും അഴുക്ക് അടിഞ്ഞിരിക്കാറുള്ളത്. അത്തരം

സാഹചര്യങ്ങളിൽ കടുത്ത കറകളും മറ്റും കളയാനായി ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഒരു പ്രത്യേക സൊലൂഷൻ തയ്യാറാക്കി ഉപയോഗിക്കുകയാണ് അതിനായി ചെയ്യേണ്ടത്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അല്പം ഹാർപ്പിക് ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സൊലൂഷൻ പല രീതികളിലും ക്ലീനിങ് ഏജന്റായി

ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യമായി സിങ്കിന്റെ അകത്ത് ഉണ്ടാകുന്ന ബ്ലോക്കുകൾ കളയാനും അവ ക്ലീൻ ചെയ്ത് എടുക്കാനുമായി ഉപയോഗപ്പെടുത്താം. തയ്യാറാക്കിവെച്ച സൊലൂഷനിൽ നിന്നും കുറച്ചെടുത്ത് സിങ്കിനകത്തേക്ക് ഒഴിച്ച് അൽപ്പനേരം റസ്റ്റ് ചെയ്യാനായി ഇടുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുകയാണെങ്കിൽ സിങ്കിന്റെ അകത്തുള്ള ബ്ലോക്കുകൾ എല്ലാം പോയി കിട്ടും. കൂടാതെ സിങ്കിന്റെ പൈപ്പിന് അകത്തുള്ള ചെറിയ പാർട്ടുകൾ അഴിച്ചെടുത്ത് സൊലൂഷനിൽ മുക്കിയ ശേഷം കഴുകി വൃത്തിയാക്കി എടുക്കുകയാണെങ്കിൽ അവയുടെ പ്രശ്നങ്ങളും

ഇല്ലാതാക്കാനായി സാധിക്കും. ഈയൊരു സൊലൂഷൻ ഉപയോഗപ്പെടുത്തി കിച്ചന്റെ സൈഡ് വാളിൽ ഉള്ള കടുത്ത കറകൾ ഉരച്ച് കളയാവുന്നതാണ്. കൂടാതെ ചുമരിന്റെ സൈഡ് ഭാഗങ്ങളും ഈയൊരു രീതിയിൽ വൃത്തിയാക്കി എടുക്കാം. ഗ്യാസ് ബർണറിൽ ചെറിയ പൊടികളും മറ്റും അടിഞ്ഞ് കത്താത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനും ഇതേ സൊലൂഷൻ തന്നെ ഉപയോഗപ്പെടുത്താം. അതിനായി ബർണർ അഴിച്ചെടുത്ത് തയ്യാറാക്കി വെച്ച സൊലൂഷനിൽ അൽപനേരം മുക്കി വയ്ക്കുക. പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. ടിപ്പുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Gas stove flame issue solution