
ഇനി കുടം പുളി അഴുകി പോകില്ല പുകയിടാതെ വെറും 10 മിനുറ്റിൽ ഉണ്ടാക്കിയെടുക്കാം.! കൊതിയൂറും കറിയുണ്ടാക്കാം എപ്പോൾ വേണമെങ്കിലും | Dried Kudampuli tip
Dried Kudampuli tip
Dried Kudampuli tip: കുടം പുളിയിട്ട മീൻ കറി! ഹൊ, കേൾക്കുമ്പോൾ തന്നെ കൊതി വരുന്നല്ലേ.. എങ്കിൽ ഇത്തരത്തിൽ,കുടം പുളിയിട്ട മീൻകറിയും, ചട്ണിയുമൊക്കെ നിരന്തരം കഴിക്കാനായി ആദ്യം ഇതിനെ കേടു കൂടാതെ സൂക്ഷിക്കേണ്ടതുണ്ട്. അതിനൊരു മാർഗമുണ്ട്. പണ്ടത്തെ മുത്തശ്ശിമ്മാരുടെ രീതിയാണിത്.അതെന്താണെന്ന് നമുക്ക് നോക്കാം.
മഴക്കാലമാണ് കുടം പുളിയുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇവ നിലത്തു വീണ് ചെളിപറ്റാൻ സാധ്യത കൂടുതലാണ്. അതിനാൽ ഒരു പാത്രം നിറയെ വെള്ളമെടുത്ത് ആദ്യമായി മൂന്നോ, നാലോ തവണ ഇവ നന്നായി കഴുകി വൃത്തിയാക്കുക. പഴുത്ത് പാകമായവ ആയിരിക്കണം എടുക്കേണ്ടത്. ചീഞ്ഞു പോയവ ഒഴിവാക്കുക. ഇനി ഇതിന്റെ വെള്ളം ഊറ്റി കളയുന്നതിനായി ഒരു അരിപ്പയിലേക്ക് മാറ്റം. ശേഷം ഇവയെ രണ്ടായി മുറിച്ച് കുരു നീക്കം ചെയ്യാം. വലുതായി തന്നെ മുറിക്കാൻ ശ്രദ്ധിക്കുക.
ഒരുപാട് കഷ്ണങ്ങളാക്കി മാറ്റേണ്ടത്തില്ല.തുടർന്ന് ഒരു ഗ്ലാസ് ജാർ എടുക്കുക. ശേഷം അതിലേക്ക് അല്പം കല്ലുപ്പ് ഇട്ട് കൊടുക്കാം. ശേഷം വീണ്ടും കുടം പുളി ഇടുക. ഇങ്ങനെ ലെയറുകളായി ചെയ്യുക. തുടർന്ന് ഇത് ഉണക്കാനായി വെയിലത്തേക്ക് വെക്കാവുന്നതാണ്. നന്നായി സൂര്യ പ്രകാശം ലഭിക്കുന്ന ഇടം ഇതിനായി സ്വീകരിക്കുക. വെയിലത്ത് വെക്കുന്നതിന് മുമ്പായി അരിപ്പ കൊണ്ട് ഇതിലെ വെള്ളം ഊറ്റിക്കളയണം. ഇതു പോലെ കുടം പുളി സൂക്ഷിക്കുന്നത് ദീർഘ കാലം കേടുകൂടാതെ
വെക്കാൻ സഹായിക്കുന്നു. ഇനി നിങ്ങളുടെ ഇഷ്ട്ടാനുസരണം കുടം പുളിയിട്ട കറിയും, ചമ്മന്തിയുമൊക്കെ ഉണ്ടാക്കി ടേബിളിൽ വിളമ്പാവുന്നതാണ്. ഇത് കറിക്ക് സാധാരണയിലും കൂടുതലായ രുചി നൽകാൻ സഹായിക്കുന്നു. അപ്പോൾ, കൂടുതലൊന്നും ആലോചിക്കേണ്ടതില്ല. ഇപ്പോൾ തന്നെ ട്രൈ ചെയ്ത് നോക്കിക്കോളൂ..Raziya’s Kitchen Dried Kudampuli tip
Dried Kudampuli Tip:
To enhance the flavor and remove excess bitterness, always soak dried Kudampuli (Malabar tamarind) in warm water for 10–15 minutes before adding it to fish curry or any dish. This not only softens it but also releases its rich, tangy taste evenly into the gravy. Avoid overusing, as it can overpower the dish with sourness. Store Kudampuli in an airtight container to retain its aroma and shelf life.