Take a fresh look at your lifestyle.
  

തേങ്ങാ ചേരുകാൻ ഇനി എന്തെളുപ്പം.! ഒരു ബോട്ടിൽ ഉണ്ടേൽ എത്ര തേങ്ങാവെണമെങ്കിലും ഒറ്റ മിനുട്ടിൽ ചിരകി എടുക്കാം; | Coconut Scraping tip

Coconut Scraping tip

Coconut Scraping tip : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണം എന്നില്ല. ബുദ്ധിമുട്ടേറിയ അടുക്കള ജോലികളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ചപ്പാത്തി. ചപ്പാത്തി ഉണ്ടാക്കാൻ എളുപ്പമാണെങ്കിലും അതിനുള്ള മാവ് കുഴയ്ക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വളരെ കുറഞ്ഞ അളവിലാണ് ചപ്പാത്തി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ എളുപ്പത്തിൽ മാവ് കുഴച്ചെടുക്കാനായി ഒരു കാര്യം ചെയ്തു നോക്കാം. അതിനായി അത്യാവശ്യം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ജാർ എടുക്കുക. അതിലേക്ക് മാവിന് ആവശ്യമായ ഗോതമ്പ് പൊടി, ഉപ്പ്,

ഒരു ടീസ്പൂൺ അളവിൽ സൺഫ്ലവർ ഓയിൽ, ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച ശേഷം അടച്ചു വയ്ക്കുക. പൊടിയോടൊപ്പം എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ആയിക്കഴിയുമ്പോൾ കൈ ഉപയോഗിച്ച് പാത്രം ശക്തമായി കുലുക്കുക. അല്പനേരം കഴിഞ്ഞ് ജാർ തുറന്നു നോക്കുമ്പോൾ പൊടി കറക്റ്റ് ചപ്പാത്തി മാവിന്റെ പരുവത്തിൽ ആയി കിട്ടും. ഈ മാവ് എളുപ്പത്തിൽ പരത്തി എടുക്കുകയും ചെയ്യാം. അതിനായി പുട്ടുപൊടി വാങ്ങുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക് കവറിനെ രണ്ട്

ഭാഗങ്ങളായി മുറിച്ചെടുക്കുക. അതിലേക്ക് ഒരു ഉരുള അളവിൽ മാവ് വെച്ചശേഷം മറുഭാഗം വെച്ച് കവർ മൂടി കൈ ഉപയോഗിച്ച് പരത്തി എടുക്കുക. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ചപ്പാത്തി ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇതേ രീതിയിൽ വളരെയധികം സമയമെടുത്ത് ചെയ്യേണ്ട ഒരു ജോലിയാണ് തേങ്ങ ചിരകൽ. തേങ്ങ ചിരകൽ എളുപ്പമാക്കുന്നതിനായി തേങ്ങ മുറിച്ച ശേഷം അല്പം നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശേഷം തേങ്ങയുടെ തണുപ്പ് പോകാനായി അല്പനേരം വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചിരട്ടയിൽ നിന്നും തേങ്ങയുടെ കാമ്പ് എളുപ്പത്തിൽ കത്തി ഉപയോഗിച്ച് കുത്തിയെടുക്കാനായി സാധിക്കും. ശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് കറക്കിയെടുത്ത് ആവശ്യാനുസരണം സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. Coconut Scraping tip