Take a fresh look at your lifestyle.

ഇന്റീരിയർ കൊണ്ട് സുന്ദരമായ ഒരു വീട്.! നാലു ബെഡ്റൂം ഹാളൾ കിച്ചൺ എന്നിവ ഉൾപ്പെടുത്തി രണ്ടുനിലകളിലായി നാലു ബെഡ്റൂമുകളോടുകൂടിയ നിർമ്മിതി | Beautiful contemporary flat roofing home design

Beautiful contemporary flat roofing home design

Beautiful contemporary flat roofing home design: വളരെ സ്‌പെഷ്യസ് ആയി വലിയൊരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീട് വളരെ നല്ലൊരു മാതൃകയാണ്, രണ്ട് നിലകളിലായി നാല് ബെഡ്റൂം, ഹാൾ, കിച്ചൺ എന്നിവ അടങ്ങുന്നതാണ് ഈ വീടിന്റെ പ്ലാൻ, വളരെ വിശാലമായാണ് ഈ വീട്ടിലെ ഓരോ ഏരിയയും നിർമ്മിച്ചിരിക്കുന്നത്. ഇന്റീരിയറിന്റെ കാര്യം എടുത്തു പറയേണ്ടത് തന്നെ. ഇന്റീരിയർ ഈ

വീടിന് നൽകുന്ന ഭംഗി വളരെ വലുതാണ്. വീടിന്റെ വിശാലമായ മുറ്റം. അതിനോട് ചേർന്ന് കാർപോർച്ച് രണ്ട് കാറുകൾ പാർക്ക് ചെയ്യാവുന്ന വലിപ്പത്തിലാണ് കാർപോർച്ച് നിർമ്മിച്ചിരിക്കുന്നത് വീടിന്റെ സിറ്റൗട്ട് സിറ്റൗട്ടിൽ വുഡൻ സീലിംഗ് വിത്ത് ലൈറ്റ് ചെയ്തിരിക്കുന്നു. മെയിൻ ഡോർ കൊടുത്തിരിക്കുന്നത് സിംഗിൾ ഡോർ ആയിട്ടാണ്. ഈ വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ കാണുന്നത് ലിവിങ് ഏരിയയാണ്.ഈ വീടിന് രണ്ട് ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു.

ഒന്ന് നേരെയും മറ്റൊന്ന് വലതുഭാഗത്തും. ഈ രണ്ട് ലിവിങ് ഏരിയയുടെ നടുവിൽ ആയാണ് സ്റ്റെയർ പ്രൊവൈഡ് ചെയ്തിരിക്കുന്നത് സ്റ്റെയറിന്റെ ഭംഗി എന്ന് പറയുന്നത് ആരെയും ആകർഷിക്കുന്ന തരത്തിലാണ്. നേരെ കാണുന്ന ലിവിങ് ഏരിയയിൽ ഇന്റീരിയർ ആയി മനോഹരമായ കർട്ടൻസ് എൽഇഡി ലൈറ്റുകൾ തുടങ്ങിയവ കൊടുത്തിരിക്കുന്നു. വലതുഭാഗത്തുള്ള ലിവിങ് ഏരിയയിൽ സോഫ കൊടുത്തിരിക്കുന്നു. ഇവിടെ നിന്നും സ്റ്റെയറിലേക്ക് നേരിട്ടുള്ള വ്യൂ ലഭ്യമാകുന്നു.

ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും സെപ്പറേറ്റ് ചെയ്യുന്ന തരത്തിൽ സെപ്പറേഷൻ വാളുകൾ ഒന്നും തന്നെ പ്രൊവൈഡ് ചെയ്തിട്ടില്ല. ഇത് വീടിന്റെ ഭംഗി കൂട്ടുന്നതിന് സഹായിക്കുന്നു. ഏഴു പേർക്കിരുന്ന് വിശാലമായി ഭക്ഷണം കഴിക്കാൻ തരത്തിലാണ് ഡൈനിങ് ഹാൾ ഒരുക്കിയിരിക്കുന്നത്.ഡൈനിങ് ഏരിയയിൽ നിന്നും ഇൻഡോർ ഏരിയയിലേക്ക് കടക്കുന്നു ഇവിടെ ലൈറ്റുകളും,ഇൻഡോർപ്ലാന്റ്റുകളും ഇരിക്കുന്നതിനുള്ള സ്ഥലവും കൊടുത്തുകൊണ്ട് കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. ഡൈനിങ് ഏരിയയോട് ചേർന്ന് തന്നെയാണ് വാഷ് ഏരിയയും പ്രൊവൈഡ് ചെയ്തിരിക്കുന്നത്.

ഈ വീടിന് ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്റൂമുകളും ഫസ്റ്റ് ഫ്ലോറിൽ രണ്ട് ബെഡ്റൂമുകളുമാണ് ഒരുക്കിയിരിക്കുന്നത്. റൂമുകളിലെ ഇന്റീരിയർ വർക്കിന്റെ കാര്യത്തിൽ യാതൊരുവിധ കോംപ്രമൈസുകളും ഇല്ല. വളരെ മനോഹരവും വിശാലവുമായി ഓരോ റൂമും അറേഞ്ച് ചെയ്തിരിക്കുന്നു നാലു റൂമുകളും ബാത്ത് അറ്റാച്ച്ഡ് ആണ്. കൂടാതെ എല്ലാം മുറികളിലും ഡ്രസ്സിംഗ് യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു. വളരെ വലിയ കിച്ചൻ തന്നെയാണ് കൊടുത്തിരിക്കുന്നത് ഒരു വലിയ ഷോ സ്റ്റോറേജ് ഏരിയ പ്രൊവൈഡ്. കൂടാതെ മറ്റ് സ്റ്റോറേജ് ഏരിയകളും ഇവിടെ അറേഞ്ച് ചെയ്തിരിക്കുന്നു.

മെയിൻ കിച്ചണിനോട് ചേർന്ന് തന്നെ വർക്ക് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി തന്നെയാണ് കിച്ചൻ നിർമ്മിച്ചിരിക്കുന്നത് ഇവിടെയും ഇന്റീരിയർ ഡിസൈനിങ്ങുകൾ മനോഹരമായി തന്നെ പ്രൊവൈഡ് ചെയ്തിരിക്കുന്നു. കിച്ചണിലേക്ക് ആവശ്യമുള്ള നാച്ചുറൽ ലൈറ്റ് വരുന്നതിനുവേണ്ടി ജനലുകൾ കൊടുത്തിരിക്കുന്നു. കൂടാതെ കിച്ചനിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ചെറിയൊരു ടേബിളും അറേഞ്ച് ചെയ്തിട്ടുണ്ട്.രണ്ട് ബെഡ്റൂമുകളിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനായി ബാൽക്കണി കൂടി കൊടുത്തിരിക്കുന്ന. ഇത് ഈ വീടിനെ മറ്റൊരു അട്രാക്ഷൻ ആണ്. homezonline Beautiful contemporary flat roofing home design

A beautiful contemporary flat roofing home design offers a perfect blend of modern elegance and functional simplicity. Characterized by clean lines, large glass windows, and minimalist architecture, these homes often feature open floor plans, natural lighting, and seamless indoor-outdoor living. The flat roof not only enhances the sleek look but also allows for practical use such as rooftop gardens, solar panels, or terrace lounges. These homes typically use neutral color palettes, mixed materials like wood, glass, and concrete, and emphasize energy efficiency. Ideal for urban and suburban settings, contemporary flat-roof homes exude sophistication while maximizing space and style.

ചെറുപയർ മുഴുവൻ ഫ്രീസറിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.! ചെറുപയർ ഇനി വെള്ളത്തിൽ കുതിർത്തു വെക്കേണ്ട.!! ഗ്യാസും സമയവും ലാഭം | Cherupayar in fridge freezer