അച്ചാച്ചൻ വേദികയോട് അതാവശ്യപെടുന്നു.!! സിദ്ധൂൻ്റെ പിറന്നാളിന് ആ ഞെട്ടിക്കുന്ന കാഴ്ചകണ്ട് ഇറങ്ങിപ്പോയി രോഹിത്ത് | Kudumbavilakku today episode
Kudumbavilakku today episode : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്കിൽ സിദ്ധാർത്ഥിൻ്റെ വിഷമകരമായ അവസ്ഥയിലൂടെയാണ് കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡുകളിൽ സിദ്ധാർത്ഥിൻ്റെ വൈദ്യശാലയിലെ ചികിത്സയും മറ്റുമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥിനെ ശ്രീനിലയത്തിൽ കൊണ്ടുവന്നിരുന്നു. കുറച്ച് കൈയൊക്കെ ചലിപ്പിക്കുന്നുണ്ടെങ്കിലും, സംസാരിക്കാനൊന്നും സിദ്ധുവിന് ആയിട്ടില്ല. അച്ഛനെ എങ്ങനെയെങ്കിലും പഴയ രീതിയിലാക്കണമെന്ന് കരുതി അച്ഛൻ്റെ അടുത്തിരുന്ന് ഗിത്താർ വായിച്ച് ഇരിക്കുകയാണ്. സംഗീതത്തിൻ്റെ മാധുര്യത്തിൽ അച്ഛന് എഴുന്നേൽക്കാൻ സാധിക്കുമെന്നാണ് പ്രതീഷ് പറയുന്നത്. ചിലപ്പോൾ […]