പടിയിറങ്ങാൻ ഒരുങ്ങിയ വേദികയുടെ മുന്നിലേക്ക് സിദ്ധുവിന്റെ വരവ്.!! ശിവദാസമേനോൻ ഇനി ഓർമ്മകളിൽ | Kudumbavilakku today episode
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ വളരെ വേദനാജനകമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവദാസമേനോൻ്റെ മരണവും, ശ്രീനിലയത്തിൽ ഓരോരുത്തർക്കും അദ്ദേഹത്തിൻ്റെ മരണം ഉണ്ടാക്കിയ വിഷമങ്ങളുമാണ് കണ്ടത്. ബോഡി ചടങ്ങുകൾക്കായി എടുത്തപ്പോൾ ശ്രീനിലയത്തിൽ വലിയ കൂട്ട നിലവിളി ആയിരുന്നു. പിന്നീട് ശിവദാസമേനോൻ്റെ ചിതയ്ക്ക് സിദ്ധാർത്ഥ് തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തിയ ശേഷം പൊട്ടിക്കരഞ്ഞ് രോഹിത്ത് താങ്ങി പിടിക്കുകയായിരുന്നു. അങ്ങനെ ചടങ്ങുകളൊക്കെ കഴിഞ്ഞ് എല്ലാവരും ശ്രീനിലയത്തിൽ എത്തി. ആകെ മൂകമായ അവസ്ഥയിലായിരുന്നു ശ്രീനിലയം. പിന്നീട് […]