അനങ്ങാൻ പറ്റാത്ത സിദ്ധു സുമിത്രയക്ക് മുന്നിൽ പൊട്ടി കരയുന്നു.!! വീണുപോയൊരാളോട് സഹതപിക്കുന്നതിലും നല്ലത് അയാളെ കൈപിടിച്ച് എഴുന്നേൽപ്പിക്കുന്നതാണ് | kudumbavilakku today episode
kudumbavilakku today episode : മലയാളിപ്രേക്ഷകരുടെ കുടുംബ പരമ്പരയിൽ വളരെ വ്യത്യസ്തമായ എപ്പിസോഡുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥിനെ ഡിസ്റ്റാർജ് ചെയ്ത് വാടക വീട്ടിൽ ഹോം നഴ്സിനെ ഏൽപ്പിക്കുകയായിരുന്നു. വേദികയും അമ്മയും സിദ്ധാർത്ഥിൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കാത്തതിൻ്റെ ദേഷ്യത്തിലാണ് സുമിത്ര. എന്നാൽ സുമിത്രയ്ക്ക് സിദ്ധാർത്ഥിൻ്റെ കാര്യങ്ങളോർത്ത് വലിയ വിഷമമാണ് ഉണ്ടാവുന്നത്. അപ്പോഴാണ് രാത്രിയിൽ ഹോം നഴ്സായ സുന്ദരൻ സുമിത്രയെ വിളിക്കുന്നത്. സിദ്ധാർത്ഥ് സാറിന് തീരെ വയ്യെന്നു പറഞ്ഞപ്പോൾ, സുമിത്ര പൂജയെ കൂട്ടിടോർച്ചെടുത്ത് സിദ്ധാർത്ഥിൻ്റെ വീട്ടിലേക്ക് പോവുകയാണ്. […]