നൂറു വയസിൽ മാളികപ്പുറമായി ശബരിമലയിലെത്തിയ പാറുക്കുട്ടി അമ്മയ്ക്ക് ഇനി ഒരു ആഗ്രഹം മാത്രം.!! അമ്മയുടെ ആഗ്രഹം വൈറൽ | Parukutty Amma Wish To See actor Suresh Gopi video
നൂറാം വയസിൽ ഇരുമുടിക്കെട്ടുമേന്തി ശബരിമലയിൽ കന്നി മാളികപ്പുറമായി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴിയിലെ പറയരുത്തോട്ടത്തിലെ പാറുക്കുട്ടി അമ്മയാണ് പേരക്കുട്ടിക്കും കൊച്ചു മക്കൾക്കുമൊപ്പം ശബരിമലയിൽ ദർശനം നടത്തി മടങ്ങിയത്. മകളുടെ മകനായ ഗിരീഷും അവരുടെ മൂന്നു മക്കളും, കൂടി നാട്ടിലുള്ള മറ്റ് സ്വാമിമാരും പാറുക്കുട്ടി അമ്മയുടെ കൂടെ ഉണ്ടായിരുന്നു. കുറേ നാളായുള്ള ആഗ്രഹമായിരുന്നു ശബരിമലയിൽ പോയി അയ്യപ്പ ദർശനം നടത്തുക എന്നുള്ളത്. എന്നാൽ അപ്പോൾ അത് സാധിക്കാതെ വന്നപ്പോൾ നൂറാം വയസിലേ മലചവിട്ടു എന്ന് പാറുക്കുട്ടി അമ്മ തീരുമാനിച്ചു. ആ […]