ആ കാഴ്ച കണ്ട് ഞെട്ടി സുമിത്രയും പൂജയും.!! അനന്യയെ തെറ്റിദ്ധരിപ്പിച്ച് പ്രേമ.!! ദീപുവിന്റെ വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ സുമിത്ര; വക്കീലിനെ കൈവിട്ട് രഞ്ജിത..| Kudumbavilakku today episode
ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത കഥയുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയുടെ ജോലി പോയ കാര്യം അപ്പുവിനോട് പറയാത്തതിൻ്റെ വിഷമത്തിലായിരുന്നു. രഞ്ജിത ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്. എങ്ങനെയെങ്കിലും വക്കീലിനെ പറഞ്ഞ് വിടണം. അതിനായി വക്കീലിനെ ഫോൺ വിളിക്കുകയാണ്. സുമിത്ര വിൽപത്രത്തെ കുറിച്ചൊക്കെ ചോദിക്കുമെന്നും, സുമിത്ര കേസുമായി മുന്നോട്ടു പോകാനും സാധ്യതയുള്ളതിനാൽ, ഞാൻ വക്കീലിൻ്റെ സാന്നിധ്യത്തിലാണ് വിൽപത്രം തയ്യാറാക്കിയതെന്ന് മനസിലായാൽ നിങ്ങൾ ഒന്നാം പ്രതിയാവുകയും നമ്മൾ എല്ലാവരും അഴിക്കുള്ളിൽ ആവുകയും ചെയ്യുമെന്ന് […]