ദേവിക്കും ബാലനും കിട്ടിയ വമ്പൻ സർപ്രൈസ്.!! അനിയന്മാരെയും അനിയത്തിമാരെയും കുറ്റപ്പെടുത്തിയ ദേവിയുടെ വായടപ്പിക്കുന്നു | Santhwanam today episode
സാന്ത്വനം സീരിയൽ പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സാന്ത്വനത്തിൽ ജയന്തിയും സാവിത്രിയും വന്നതായിരുന്നു. അഞ്ജുവിനെ സാന്ത്വനത്തിൽ തനിച്ചാക്കി പോയതിന് ജയന്തി പലതും ദേവിയെ കൊണ്ട് പരാതി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. നിന്നെ ഈ വീട്ടിൽ തനിച്ചാക്കി പോയത് ഒട്ടും ശരിയായില്ലെന്നും, തറവാട്ടമ്മ ചമഞ്ഞ് നിന്നാൽ പോരല്ലോ തുടങ്ങി പലതും പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് സാവിത്രിയും ജയന്തിയെ വഴക്കു പറയുകയായിരുന്നു. വെറുതെ വഴക്കുണ്ടാക്കുന്നതിനാൽ സാവിത്രി ജയന്തിയെ കൂട്ടി പെട്ടെന്ന് പോവുകയായിരുന്നു. രണ്ടാളും പോയ ശേഷം ശിവൻ […]