വിശ്വസിക്കാൻ ആകുന്നുണ്ടോ ? സുബി പോയിട്ട് ഒരു വർഷം; ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല; സുബിയുടെ ഓർമകളിൽ നടൻ ടിനി ടോം.!! | Subi Suresh One year Of Remembrance viral video
തനതായ ഹാസ്യ ശൈലികൊണ്ട് തൻ്റേതായ കഴിവ് തെളിയിച്ച അവതാരകയും നടിയുമായിരുന്ന സുബി സുരേഷ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന പരിപാടിയിലൂടെ ശ്രദ്ധേയമായ താരമാണ് സുബി. പിന്നീട് സീരിയലുകളിലും സിനിമകളിലും അഭിനയിക്കുകയുണ്ടായി. ‘കനകസിംഹാസനം ‘ എന്ന രാജസേനൻ്റെ ചിത്രത്തിലൂടെയായിരുന്നു ചലചിത്രമേഖലയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഇരുപതോളം ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. സ്റ്റേജ് ഹാസ്യ പരിപാടികളിലും നിറസാന്നിധ്യമായിരുന്നു താരം. വിദേശ വേദികളിലെ ഷോകളിലും താരം നിറസാന്നിധ്യമായിരുന്നു. കൂടാതെ ടെലിവിഷൻ പരിപാടികളുടെ അവതാരികയായും […]