Take a fresh look at your lifestyle.
  

ഉജാലക്ക് ഇത്രയും ഉപയോഗങ്ങളോ ? രണ്ടുതുള്ളി ഉജാലയിലേക്ക് രണ്ടുതുള്ളി വെളിച്ചെണ്ണ ഒഴിച്ചുനോക്കൂ…വീട്ടുജോലികൾ ഇനി എന്ത് എളുപ്പം | Oil in Ujala tip

Oil in Ujala tip: പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിച്ച് വരാറുള്ള ഒന്നായിരിക്കും ഉജാല. എന്നാൽ തുണികൾ വൃത്തിയാക്കുന്നതിന് വേണ്ടി മാത്രമാണ് ഉജാല ഉപയോഗിക്കുക എന്നതായിരിക്കും കൂടുതൽ ആളുകളും കരുത്തിയിരിക്കുന്നത്. അതേ ഉജാല ഉപയോഗപ്പെടുത്തി ചെയ്തെടുക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ കൂടി വിശദമായി മനസ്സിലാക്കാം.

മഴക്കാലമായാൽ വീടുകളിലെ മരത്തിന്റെ അലമാരകൾ, ഡോറുകൾ എന്നിവിടങ്ങളിലെല്ലാം പൂപ്പൽ പറ്റി പിടിച്ച് വൃത്തികേട് ആകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത് ഒഴിവാക്കാനായി ഒരു ചെറിയ പാത്രത്തിൽ അല്പം വെള്ളമെടുത്ത ശേഷം അതിലേക്ക് രണ്ടു തുള്ളി ഉജാലയും വെളിച്ചെണ്ണയും ഒഴിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു തുണി ഈ ലിക്വിഡിൽ മുക്കിയ ശേഷം പൂപ്പൽ വരുന്ന ഭാഗങ്ങളിൽ തുടച്ചു കൊടുക്കുകയാണെങ്കിൽ വെളുത്തപാടുകളും

മറ്റും എളുപ്പത്തിൽ പോയി കിട്ടുന്നതാണ്. അതുപോലെ കുട്ടികളുള്ള വീടുകളിൽ സ്ഥിരമായി സ്കൂളിലേക്ക് ഷൂ ഇട്ട് തിരിച്ചുവരുമ്പോൾ അതിൽ വെളുത്ത നിറത്തിലുള്ള പാടുകളും മറ്റും പറ്റിപ്പിടിച്ചിരിക്കാറുണ്ട്. അത് ഒഴിവാക്കാനായി ഒരു ടിഷ്യൂ പേപ്പർ നേരത്തെ തയ്യാറാക്കി വെച്ച ലിക്വിഡിൽ മുക്കിയ ശേഷം ഒന്ന് തുടച്ചെടുത്താൽ മാത്രം മതിയാകും. വീടിനകത്ത് എപ്പോഴും സുഗന്ധം നിലനിർത്താനായി ഉജാല ഉപയോഗിച്ച് ഒരു പ്രത്യേക ലിക്വിഡ് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ഒരു ഗ്ലാസ്സിലേക്ക് അല്പം ഉജാലയും വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ശേഷം അതിനു മുകളിലായി ഒരു ചെറിയ പ്ലാസ്റ്റിക് അടപ്പ് ചുറ്റുമുള്ള വക്കിന്റെ ഭാഗം കട്ട് ചെയ്ത ശേഷം നടുക്ക് ഒരു ഓട്ട കൂടിയിട്ട് ഇറക്കി വയ്ക്കുക. ഈയൊരു ഓട്ടയിലൂടെ തിരിയിട്ട ശേഷം കത്തിക്കുകയാണെങ്കിൽ വീടിനകത്ത് നല്ല രീതിയിൽ വെളിച്ചവും ഒരു പ്രത്യേക ഗന്ധവും നിലനിൽക്കുന്നതാണ്. ആവശ്യമെങ്കിൽ ഏതെങ്കിലും ഇഷ്ടമുള്ള ഒരു പെർഫ്യൂമിന്റെ മണം കൂടി വെള്ളത്തോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്. ഉജാല ഉപയോഗിച്ചുള്ള ഇത്തരം കൂടുതൽ ട്രിക്കുകൾക്കായി വീഡിയോ കാണാവുന്നതാണ്. Oil in Ujala tip