Take a fresh look at your lifestyle.
  

കല്യാണിയ്ക്ക് വേണ്ടി പ്രാർത്ഥിച്ച് അനന്തപുരി കുടുംബം.!! അവസാനം കല്യാണിയുടെ ശബ്ദം തിരിച്ച് കിട്ടി | Mounaragam today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന ഒരു എപ്പിസോഡാണ് ഇന്നത്തെ മൗനരാഗത്തിൽ നടക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയുടെ ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷം, ഡോക്ടർ പയസ് വന്ന് കിരണിനോടും ആദർശിനോടുമൊക്കെയായി പലതും സംസാരിക്കുന്നതായിരുന്നു. ഓപ്പറേഷൻ ശുഭമായി നടന്നെന്നും, തൻ്റെ ഭാര്യ രണ്ടു ദിവസം

കൊണ്ട് സംസാരിക്കുമെന്ന് പറയുന്നത് കേട്ട കിരണിന് സന്തോഷം അടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പിന്നീട് ദീപയേയും, സേണിയേയും, രൂപയേയുമൊക്കെ ഈ സന്തോഷ വാർത്ത അറിയിക്കുകയാണ്. പ്രകാശൻ വാടകയ്ക്കെടുത്ത വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. വിക്രമിൻ്റെ കൂടെ പലതും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൂങ്ങ വന്ന് കാദംബരി വിളിച്ചിരുന്നുവെന്നും, കല്യാണിയുടെ ഓപ്പറേഷൻ

കഴിഞ്ഞെന്നും അവൾ രണ്ടു ദിവസം കൊണ്ട് സംസാരിക്കുമെന്നും പറയുന്നത്. ഇത് കേട്ട പ്രകാശൻ അവൾ സംസാരിക്കാനൊന്നും പോകുന്നില്ലെന്നും, ഓപ്പറേഷൻ വിജയിച്ചു കാണില്ലെന്നും പറയുകയാണ്. അനന്തപുരി തറവാട്ടിൽ പ്രകാശനെപ്പോലെ തന്നെ കല്യാണിക്ക് ശബ്ദം കിട്ടില്ലെന്ന് പറയുന്ന ഒരാളാണ് ജലജ. ജന്മനാ ശബ്ദം പോയ കല്യാണിക്ക് ശബ്ദം കിട്ടാനൊന്നും പോകുന്നില്ലെന്നാണ് ജലജയുടെ വാദം. ജലജയുടെ വാക്കുകൾ കേട്ട്

മുത്തശ്ശി ജലജയെ വഴക്കു പറയുന്നുമുണ്ട്. കുഞ്ഞിൻ്റെ പ്രശ്നത്തിൽ രാഹുൽ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. വീട്ടിൽ തിരിച്ചെത്തിയ സരയുവിന് മനോഹർ കുഞ്ഞ് എവിടെയെന്ന് ചോദിച്ചാൽ എന്തു പറയുമെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. മനുവേട്ടനോട് എന്തു പറയുമെന്ന് ശാരിയോട് പറഞ്ഞപ്പോൾ,നീ തന്നെ വരുത്തി വച്ചതല്ലേ എന്ന് പറയുകയാണ്. എന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണ് സരയു. എന്നാൽ കല്യാണിയുടെ ഓപ്പറേഷൻ കഴിഞ്ഞതറിഞ്ഞ് ആശുപത്രിയിലേക്ക് അനന്തപുരിയിലെ മുത്തശ്ശൻ വരികയാണ്. Mounaragam today latest episode