ഗോതമ്പുപൊടി കൊണ്ടുള്ള ചപ്പാത്തി കഴിച്ചാണ് നമുക്ക് ശീലം. എന്നാൽ ജീരകത്തിന്റെയും , ഇഞ്ചിയുടെയും ഫ്ലേവറടങ്ങിയ ചെറുപയർ കൊണ്ടുണ്ടാക്കുന്ന ചപ്പാത്തി കഴിച്ചിട്ടുണ്ടോ? കേൾക്കുമ്പോൾ വളരെ പ്രയാസമെന്ന് തോന്നുമെങ്കിലും വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാൻ കഴിയും. എപ്പോഴും ഒരേ പാറ്റേണിൽ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ചപ്പാത്തി ഈയൊരു രീതിയിൽ ഉണ്ടാക്കി നോക്കിയാലോ?. വീട്ടിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ ഇതെങ്ങനെ തയ്യാറാക്കാം എന്ന് പഠിക്കാം.
Ingredients
- Chickpeas – ½ cup
- Green chilli
- Cumin seeds – ½ teaspoon
- Turmeric powder – ¼ teaspoon
- Ginger – 2 pieces
- Wheat flour – 1.5 cups
- Salt – as needed
തയ്യാറാക്കുന്ന വിധം : Wheat and cherupayar health benifit
ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു പാത്രത്തിൽ അരക്കപ്പ് ചെറുപയർ എടുക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം നാലു മണിക്കൂർ കുതിർത്ത് വെക്കുക. ചെറുപയർ മുളപ്പിച്ച് എടുക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. നമ്മൾ സാധാരണ ഉപയോഗിക്കുന്ന മുളപ്പിക്കാത്ത ചെറുപയറിനേക്കാൾ പ്രോട്ടീനും,ഫൈബറും,മിനറൽസും, വൈറ്റമിൻസും എല്ലാം മുളപ്പിച്ച ചെറുപയറിനാണ് കൂടുതൽ ഉള്ളത്. അതുകൊണ്ടുതന്നെ വളരെ ഹെൽത്തിയായ
ചപ്പാത്തി ഇതുവഴി തയ്യാറാക്കാം. ശേഷം ഇത് ഒരു മിക്സി ജാറിലേക്ക് മാറ്റുക. അതിലേക്ക് നമ്മുടെ എരുവിന് ആവശ്യമായ പച്ചമുളക് ചേർക്കുക. ശേഷം അര ടീസ്പൂൺ ജീരകവും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും,രണ്ട് കഷ്ണം ഇഞ്ചിയും വെള്ളവും ചേർത്ത് അരച്ചെടുക്കാം. നന്നായി അരഞ്ഞു പോകാതെ സൂക്ഷിക്കുക. ഇനി ഇതൊരു പാത്രത്തിലേക്ക് മാറ്റം. ശേഷം ഒന്നര കപ്പ് ഗോതമ്പുപൊടിയും, ആവശ്യത്തിന് ഉപ്പും, അല്പം എണ്ണയും ചേർത്ത് മിക്സ് ആക്കി എടുക്കാം. ഇനി ഇതിലേക്ക് അല്പം
വെള്ളവും ഒഴിച്ച് ചപ്പാത്തിക്ക് വേണ്ടുന്ന പരുവത്തിൽ കുഴച്ചെടുക്കുക. വെള്ളം കൂടി പോകരുത്. ഇനി മീഡിയം സൈസിൽ മാവ് ഉരുളകളാക്കാം. നിങ്ങൾക്ക് വേണ്ടുന്ന വലുപ്പത്തിൽ ആക്കിയാലും മതി.തുടർന്ന് ഗോതമ്പുപൊടിയിലിട്ട് പരത്തിയെടുക്കാം. നിങ്ങൾക്ക് ചപ്പാത്തി എത്ര വലുപ്പം വേണോ അതിനനുസരിച്ച് പരത്തിയെടുക്കണം. ഇനി ഒരു പാൻ തീയിലേക്ക് വെച്ച് അതിൽ അല്പം എണ്ണ പുരട്ടി പരത്തി വെച്ച ചപ്പാത്തിക്കൂട്ട് ഇതിലേക്ക് വെച്ചു കൊടുക്കാം. ശേഷം ഇരു ഭാഗവും വേവിച്ചെടുക്കാം. വളരെ പെട്ടെന്ന് തന്നെ ഇത് വെന്ത് കിട്ടും.രുചികരമായ ചെറുപയർ ചപ്പാത്തി റെഡി. Wheat and cherupayar health benifit Video Credit : Pachila Hacks