Water Tank Cleaning : വീട്ടിലെ ജോലികളിൽ ഒരുപാട് സമയമെടുത്ത് ചെയ്യേണ്ടതാണ് പല കാര്യങ്ങളും. എന്നാൽ ഇത്തരത്തിൽ സമയമെടുത്ത് ചെയ്താലും ചില കാര്യങ്ങൾ എത്ര ചെയ്താലും ശരിയാകാറില്ല. പ്രത്യേകിച്ച് വാട്ടർ ടാങ്ക് കഴുകൽ പോലുള്ള ജോലികളെല്ലാം. അത്തരം കാഠിന്യമേറിയ ജോലികളെല്ലാം എളുപ്പമാക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും പ്ലാസ്റ്റിക് ടാങ്കുകളിൽ ആയിരിക്കും വെള്ളം സംഭരിച്ചു വയ്ക്കുന്നത്. ഈയൊരു രീതിയിൽ ഒരുപാട് ദിവസം വെള്ളം കെട്ടി നിന്ന് കഴിയുമ്പോൾ ടാങ്കിനുള്ളിൽ നിന്നും ബാഡ് സ്മെല്ല് വരാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ ടാങ്കിൽ നിന്നും വെള്ളത്തിന്റെ സ്മെല്ല് മാറ്റം വന്ന് തുടങ്ങുന്നുണ്ടെങ്കിൽ അല്പം വിനാഗിരി ടാങ്കിനകത്ത് ഒഴിച്ച് വെള്ളം നിറച്ച് ഉപയോഗിക്കാവുന്നതാണ്. അതുവഴി വെള്ളത്തിന്റെ ബാഡ് സ്മെൽ
എളുപ്പത്തിൽ മാറി കിട്ടുന്നതാണ്. നേന്ത്രപ്പഴം വാങ്ങിക്കൊണ്ടു വന്നാൽ പെട്ടെന്ന് കേടായി പോകുന്നത് ഒരു പതിവ് കാഴ്ചയായിരിക്കും. എന്നാൽ ഇത്തരത്തിൽ വാങ്ങിക്കൊണ്ടുവരുന്ന പഴം കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി തണ്ടിന്റെ ഭാഗത്ത് അല്പം വിനാഗിരി പുരട്ടി വെച്ചാൽ മതിയാകും. കൂടുതൽ അളവിൽ തേങ്ങ ചുരണ്ടി സൂക്ഷിച്ച് വെക്കേണ്ട സാഹചര്യങ്ങളിൽ തേങ്ങയിൽ അല്പം വെളിച്ചെണ്ണ കൂടി മിക്സ് ചെയ്ത് വെക്കുകയാണെങ്കിൽ കൂടുതൽ ദിവസം കേടാകാതെ ഉപയോഗിക്കാവുന്നതാണ്.
സ്ഥിരമായി ഉപയോഗിക്കുന്ന ഉപ്പ് പാത്രത്തിൽ സ്പൂൺ ഇട്ടുവയ്ക്കുമ്പോൾ വെള്ളം ഇറങ്ങുന്നത് ഒരു പ്രശ്നമായി മാറാറുണ്ട്. അത് ഒഴിവാക്കാനായി ഉപ്പുപാത്രത്തിൽ ഉപ്പിനോടൊപ്പം അല്പം ഗോതമ്പ് പൊടി കൂടി മിക്സ് ചെയ്ത് സൂക്ഷിച്ചാൽ മതി. ഹാൻഡ് വാഷ് ബോട്ടിലിലാക്കി വയ്ക്കുമ്പോൾ പെട്ടെന്ന് തീർന്നു പോകാറുണ്ട്. പ്രത്യേകിച്ച് കുട്ടികളെല്ലാം ഉള്ള വീടുകളിൽ അവർ പ്രസ് ചെയ്യുമ്പോൾ തന്നെ ഹാൻഡ് വാഷ് പൂർണമായും പുറത്തേക്ക് വരികയാണ് ചെയ്യാറുള്ളത്. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി പ്രസ്സ് ചെയ്യുന്ന ഭാഗത്തിന്റെ തൊട്ടു താഴെയായി ഒരു പ്ലാസ്റ്റിക് റാപ്പ് ചെയ്തു കൊടുത്താൽ മതിയാകും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Thullu’s Vlogs 2000 Water Tank Cleaning
🔹 Empty the tank completely and scrub the inner walls with a long-handled brush to remove dirt, algae, or sediment.
🔹 Use a mild bleaching powder or liquid chlorine solution (about 1 tablespoon per 5 liters of water) to disinfect the tank—let it sit for 1–2 hours.
🔹 After disinfection, rinse thoroughly with clean water to remove any chemical residue.
🔹 Make sure the lid is tightly closed to prevent dust, insects, or leaves from entering.
🔹 For best hygiene, clean the water tank at least once every 3–4 months.
👉 Regular cleaning not only ensures safe drinking water but also extends the life of your plumbing and appliances.