Take a fresh look at your lifestyle.
  

സമാനതകളില്ലാത്ത പോരാട്ടം നയിച്ച ജനനേതാവ് വി എസ് അച്യുതാനന്ദൻ നൂറാം ജന്മദിനം ആഘോഷം കണ്ടോ ? VS Achuthanandan 100 th birthday

VS Achuthanandan 100 th birthday: സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്ചുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ. പ്രായത്തിൻ്റെ അവശതയും, ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചുള്ള ജീവിതചര്യയുമായതിനാൽ പിറന്നാൾ വലിയ രീതിയിൽ ആഘോഷിച്ചില്ല. മകൻ അരുൺകുമാറിനോട് വി എസ് അച്ചുതാനന്ദൻ്റെ ഇപ്പോഴത്തെ അവസ്ഥകളെ കുറിച്ച് മാധ്യമങ്ങൾ

ചോദിച്ചപ്പോൾ, അച്ഛൻ സന്തോഷമായിരിക്കുന്നുവെന്നും, ഡോക്ടർമാർ പറയുന്നതതുസരിച്ചുള്ള ജീവിതചര്യയിലാണ് അച്ഛൻ്റെ എല്ലാ കാര്യങ്ങളും നടന്നു പോകുന്നതെന്ന് അരുൺ പറഞ്ഞു. പിറന്നാൾ ആഘോഷമൊക്കെ വീടിന് പുറത്താണെന്നും, മഴയായതിനാൽ പെട്ടെന്ന് ഇൻഫെക്ഷൻ വരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പേർ വന്നു പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ ബന്ധുക്കളാരും തന്നെ പിറന്നാൾ ദിനത്തിൽ വീട്ടിലേക്ക് വന്നിട്ടില്ല.

ഡോക്ടർമാരുടെ നിർദ്ദേശമുള്ളതിനാൽ അച്ഛൻ്റെ മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കുകയും ചെയ്യില്ല. അതിനാൽ അച്ഛൻ്റ പിറന്നാൾ ലഡു വിതരണവും, പായസ ദാനവും പുറത്ത് നടത്തിയാണ് ഈ വർഷം ആഘോഷിച്ചത്. ചെറിയൊരു കേക്ക് കട്ടിംങ്ങ് ഉണ്ടെന്നും, അച്ഛന് വയ്യാത്തതിനാൽ സദ്യയൊന്നും ഒരുക്കിയില്ലെന്നും മകൻ പറഞ്ഞു. ഗവർണർ വിളിച്ച് അച്ഛന് ആശംസകൾ അറിയിച്ചിരുന്നുവെന്നും, കൂടാതെ സീതാറാം യെച്ചൂരി സാറും ആശംസകൾ അറിയിച്ചിരുന്നു.

ഗോവിന്ദൻമാഷ് വന്ന് അച്ഛനെ കാണുകയും ചെയ്തു. വൈകുന്നേരം ആകുമ്പോൾ വാർത്ത കാണുന്ന പതിവ് ഇപ്പോഴുമുണ്ട്. എല്ലാവരും അച്ഛന് ആശംസകൾ അറിയിച്ച കാര്യം അച്ഛനോട് പറയാമെന്നും അരുൺ കുമാർ പറയുകയുണ്ടായി. മക്കളും, ഭാര്യയുമൊരുമിച്ചുള്ളതും, 100 വർഷങ്ങൾ എന്നെഴുതി ചിരിതൂകി നിൽക്കുന്ന ഫോട്ടോ കേക്കുമുള്ള രണ്ടു ഫോട്ടോകളാണ് മകൻ അരുൺകുമാർ പങ്കുവച്ചിരിക്കുന്നത്. അരുൺ കുമാർ പങ്കുവച്ച പോസ്റ്റിന് താഴെ ജനങ്ങളുടെ മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് നിരവധിപേർ എത്തുകയും ചെയ്തു.