Take a fresh look at your lifestyle.
  

ഇത് ആകാശത്തൂന്ന് മാലാഖ നേരിട്ട് ഇറങ്ങി വന്നത് തന്നെ! കുഞ്ഞു മാലാഖ കൂട്ടിയെപ്പോലെ സുന്ദരിയായി വുദ്ധി മോളുടെ പുത്തൻ ഫോട്ടോ ഷൂട്ട് ! Vridhi vishal photoshoot

Vridhi vishal photoshoot : ഒരു കുഞ്ഞു മാലാഖയെപ്പോലെ അതീവ സുന്ദരിയായാണ് ഇക്കുറി വൃദ്ധി മോളുടെ ഫോട്ടോ ഷൂട്ട് . ആകാശത്ത് നിന്ന് ഇറങ്ങി വന്ന കുഞ്ഞു മാലാഖയെ പോലെ എന്ന കുറിപ്പോടെയാണ് വൃദ്ധി അച്ഛനും അമ്മയും ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത് വൃദ്ധി വിശാലിന്റെ ഔദ്യോഗിക ഇൻസ്റ്റ പേജിൽ ആണെങ്കിലും ഈ പേജ് മാനേജ് ചെയ്യുന്നത് വൃദ്ധിയുടെ അച്ഛനുമമ്മയും ചേർന്നാണ്.

Miraliclothing ന്റെ വർണം കളക്ഷൻസിലെ കസ്റ്റമൈസ്ഡ് ഔട്ട് ഫിറ്റിലാണ് താരം തിളങ്ങിയിരിക്കുന്നത്.Ladyvalayil ആണ്‌ സ്റ്റൈലിങ് . സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റ് Soumya Shyam ആണ് മെയ്ക്കപ്പ് .Sharon Shayam ആണ് ഫോട്ടോഗ്രാഫർ. വൃദ്ധി മോളുടെ പോസ്റ്റിന് നിരവധി ആരാധകരാണ് കമൻറുകളുമായി എത്തിയിരിക്കുന്നത്. കുഞ്ഞു മാലാഖയെ പോലെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരിൽ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് വൃദ്ധി വിശാൽ. ഒന്നര മില്യണടുത്താണ് ഇൻസ്റ്റഗ്രാമിൽ വൃദ്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം. സോഷ്യൽ മീഡിയയിൽ വൃദ്ധി വിശാലിന്റെ പോസ്റ്റുകൾ വൈറലാകുന്നത് സാധാരണമാണ് ഇപ്പോൾ. വൃദ്ധി കുട്ടിയുടെ ഡാൻസ് റീലുകൾക്കും ആരാധകർ ഏറെയാണ്. വൃദ്ധി മാത്രമല്ല വൃദ്ധി മോളുടെ അച്ചനും അമ്മയും സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരാണ്. വൃദ്ധിയ്കൊപ്പം ഇവരും ഡാൻസ് റീലുകളിൽ പ്രത്യക്ഷ പ്പെടാറുണ്ട്. ഒരു ഡാൻസ് വീഡിയോയിലൂടെ തന്നെയാണ് വൃദ്ധി വിശാൽ എന്ന പ്രതിഭയെ

മലയാളികൾ പരിചയപ്പെടുന്നത്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേളയിൽ ഷൂട്ട് ചെയ്ത ഒരു ഡാൻസ് രംഗത്തിലൂടെയാണ് വൃദ്ധി മോൾ തരംഗമായത്. ഇന്ന് സോഷ്യൽ മീഡിയയിൽ മാത്രമല്ല മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും താരമാണ് വൃദ്ധി. സാറാസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വൃദ്ധി മോളുടെ കുഞ്ഞിപ്പുഴു സീൻ ഇപ്പോഴും വൈറലാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡും വൃദ്ധിയ്ക്ക് ലഭിച്ചിരുന്നു. ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പൃഥ്വിരാജിന്റെ കടുവയാണ്.