
ഈ അമ്മമ്മയുടെ ഏറ്റവും വലിയ ആഗ്രഹംലാലേട്ടനെ ഒന്ന് നേരിൽ കാണണം എന്നത്; അവസാനം അത് ഇങ്ങനെ സാധിച്ച് കൊടുത്ത് മക്കൾ; ലാലേട്ടനെന്ന ഇതൊന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആരാധകർ | viral mohanlal photo frame video
മലയാളികൾക്ക് സിനിമ താരങ്ങളെ ആരാധിക്കുന്നത് നാം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് പ്രോഗ്രാമുകൾക്കിടയിലും കണ്ടിട്ടുണ്ട്. താരങ്ങളെ കാണണമെന്ന് ആഗ്രഹവുമായി നിരവധി പേർ ചിത്രങ്ങൾ വീഡിയോസും പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.കളർ പെൻസിൽ
എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുതിയ വീഡിയോ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ലാലേട്ടനെ കാണണമെന്നും ഒപ്പം ഒരു ചിത്രം എടുക്കണമെന്നും ഒരുപാട് ആഗ്രഹിച്ച ഒരു അമ്മയുടെ വീഡിയോ ആണ് കാണാൻ സാധിക്കുന്നത്. ഈ ചിത്രം കണ്ട ഉടനെ ആ അമ്മ വളരെ സന്തോഷത്തോടെ ചിത്രത്തിലേക്ക് നോക്കുന്നതും കാണാം. കുറച്ചുനാളുകൾക്കു മുന്നേ ലാലേട്ടനോടൊപ്പം ഉള്ള ഒരു ചിത്രം വരച്ചു നൽകുമോ എന്ന് ചോദിച്ചു കളർ പെൻസിൽ എന്ന ഡ്രോയിങ്
പേജിനെ ഇവർ കോൺടാക്ട് ചെയ്തിരുന്നു.അമ്മയ്ക്ക് ലാലേട്ടനെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു അതിനാൽ തന്നെ അവരുടെ കുടുംബം അമ്മൂമ്മയുടെ പിറന്നാളിന് ലാലേട്ടനൊപ്പം ഉള്ള ഒരു ചിത്രം വരച്ച് ഗിഫ്റ്റ് കൊടുക്കാനായി പ്ലാൻ ചെയ്തിരുന്നു. എന്നാൽ പിറന്നാൾ ദിവസം ചില ശാരീരിക ബുദ്ധിമുട്ടുകൾ മൂലം അമ്മൂമ്മ ഹോസ്പിറ്റലിൽ ആയി. തുടർന്ന് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലെത്തിയതിനു ശേഷം ഈ ഫോട്ടോ അമ്മൂമ്മയ്ക്ക് സമ്മാനിക്കുകയായിരുന്നു. ഈ വീഡിയോ
പങ്കുവെച്ച് അവർ കുറിച്ചത് ഇങ്ങനെയാണ്.“ലാലേട്ടൻ ഒപ്പമുള്ള ചിത്രം കണ്ടപ്പോൾ അമ്മൂമ്മയുടെ സന്തോഷം എത്ര വലുതാണ്, അപ്പോൾ ലാലേട്ടനെ നേരിട്ട് കണ്ടിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി” നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾക്ക് ചുവടെ കമന്റുകളുമായി എത്തിയത്. അടുത്ത റീലിൽ അമ്മച്ചിയെ കാണാൻ ലാലേട്ടൻ വരുന്നതായിരിക്കും, ആ അമ്മൂമ്മയുടെ വീഡിയോ ലോകത്തോട് വിളിച്ച് പറഞ്ഞ ഈ ചേച്ചി ആണ് എന്റെ ഹീറോ, എത്രയും വേഗം ലാലേട്ടനെ കാണാൻ സാധിക്കട്ടെ, ഈ വീഡിയോ എന്തായാലും ലാലേട്ടന്റെ അടുത്ത് എത്തും അമ്മച്ചിയെ കാണാൻ വരും എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.