Vayambu kappi Benifits: നമ്മുടെ കുട്ടിക്കാല പനി ദിവസങ്ങൾ ചുക്കുകാപ്പിയോട് ചേർന്നു നിൽക്കുന്നതാണ്.പനിയാകട്ടെ, കഫക്കെട്ട് ആകട്ടെ,ചുമയാകട്ടെ അങ്ങനെ എന്തിനും വീട്ടിൽ അമ്മമ്മാരും മുത്തശ്ശിന്മാരും ആദ്യം ഉണ്ടാക്കി നൽകുന്നത് ചുക്കുകാപ്പിയാണ്. എന്നാൽ ഇതുപോലെ തന്നെ പ്രധാനമായ മറ്റൊന്നാണ് വയമ്പ് കാപ്പി. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും പിടിപെട്ട ഇത്തരം
അസുഖങ്ങളിൽ നിന്ന് രക്ഷനേടാനും സഹായിക്കുന്ന ഔഷധ കാപ്പിയാണ് വയമ്പുകാപ്പി. വളരെ എളുപ്പത്തിൽ ആർക്കുവേണമെങ്കിലും തയ്യാറാക്കാവുന്ന ഈ മാന്ത്രിക കാപ്പി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിനായി ആദ്യമായി കാപ്പിപ്പൊടി എടുക്കുക. അടുത്തതായി ചുമയും പനിയും ഒക്കെ മാറാൻ സഹായിക്കുന്ന വയമ്പാണ് ആവിശ്യം. നന്നായി ഉണങ്ങിയ നനവൊന്നുമില്ലാത്ത വയമ്പാണ് എടുക്കേണ്ടത്. പൂപ്പലൊന്നും പറ്റിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
ചെറിയൊരു കഷ്ണം മാത്രമേ ഇതിന് ആവശ്യമുള്ളൂ. രണ്ട് ക്ലാസിന് അനുസൃതമായി എടുത്താൽ മതി. ഇനി അര ടീസ്പൂൺ ജീരകം എടുക്കുക. ഈ വയമ്പും ജീരകവും ഒരുമിച്ച് ഇട്ട് രണ്ട് ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. രണ്ടു ഗ്ലാസ് കാപ്പിയുടെ അളവിലാണ് ഇവിടെ ഉണ്ടാക്കുന്നത്. നിങ്ങൾക്ക് ഈ കാപ്പി എത്ര ഗ്ലാസ്സാണോ വേണ്ടത് അതിനനുസരിച്ച് വെള്ളം അഡ്ജസ്റ്റ് ചെയ്യുക. ഇനി ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർക്കാം. ശേഷം ഒരു ടീസ്പൂൺ കാപ്പിപ്പൊടി ചേർക്കുക. മരുന്നിന്റെ നിറം
തെളിഞ്ഞു വരുന്നത് വരെ തിളപ്പിക്കണം. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാവുന്നതാണ്. അര ഗ്ലാസ് വീതം രണ്ടുപ്രാവശ്യം ഇത് കുടിക്കാവുന്നതാണ്. ഇത് ചെറിയ ചൂടോടുകൂടി ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഇനി നിങ്ങൾക്ക് മധുരം വേണമെങ്കിൽ കൽക്കണ്ടമോ തേനോ ചേർക്കാവുന്നതാണ്. അത് ഓരോ ആളുകളുടെയും താല്പര്യത്തിനനുസരിച്ച് ചെയ്യാം. എന്നാൽ നിർബന്ധവുമില്ല.ചുമയിൽ നിന്നും കഫക്കെട്ടിൽ നിന്നും ആശ്വാസം നൽകാൻ ഈ കാപ്പി നിങ്ങളെ സഹായിക്കുന്നു.
ആശുപത്രികൾ കയറി ഇറങ്ങി ജീവിതത്തിന്റെ പകുതിയും നഷ്ടപ്പെട്ടവർക്ക് ഈയൊരു ടിപ്പ് പരീക്ഷിച്ചു നോക്കാവുന്നതാണ്. റിസൾട്ട് നിങ്ങൾക്ക് അനുഭവിച്ച് അറിയാൻ കഴിയും. കൂടാതെ ബുദ്ധി ശക്തിയെ ഉത്തേജിപ്പിക്കുന്നതിനും, ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഈ വയമ്പ് കാപ്പി ഉപകാരപ്രദമാണ്. വളരെ ചുരുക്കം ഇൻഗ്രീഡിയൻസ് വെച്ച് വളരെ വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ വയമ്പ് കാപ്പിയോട് നോ പറയാൻ നിങ്ങൾക്ക് കഴിയില്ല. അപ്പോൾ പെട്ടെന്ന് തന്നെ ഉണ്ടാക്കി നോക്കിക്കോളൂ.. Vayambu kappi Benifits Video Credit : Tips Of Idukki