Uppum Mulakum Mudiyan Rishi Wedding Invitation video: ഉപ്പും മുളക് പരമ്പരയിൽ പാറമട വീട്ടിലെ ബാലുവിന്റെ മൂത്ത മകനായ വിഷ്ണു എന്ന മുടിയന്റെ കഥാപാത്രം അവതരിപ്പിച്ച താരമാണ് റിഷി എസ് കുമാർ. അഭിനയവും ഡാൻസും എല്ലാമായി സജീവ സാന്നിധ്യമാണ് റിഷി. മിനിസ്‌ക്രീനിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്ത റിഷി ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരമാണ്. പരമ്പരയിൽ നിന്ന്
താരം മാറിയെങ്കിലും ഇന്നും അതേ സ്നേഹം ആരാധകരിൽ ഉണ്ട്. ബിഗ് ബോസ് ആറാം സീസണിൽ താരം എത്തിയപ്പോൾ പ്രേക്ഷകരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. സ്വന്തമായി യൂട്യൂബ് ചാനൽ കൂടിയുള്ള താരം അതിലൂടെ തന്നെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. അടുത്തിടെ യുട്യൂബിൽ തന്റെ പ്രണയിനിയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടുന്നത് യൂട്യൂബിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ്.
തന്റെ കല്യാണം നിശ്ചയത്തെക്കുറിച്ചും പ്രിയപ്പെട്ടവരെ ക്ഷണിക്കുന്നതിനെക്കുറിച്ചും ആണ് പുതിയ വീഡിയോയിൽ പറയുന്നത്. എന്റെ കല്യാണം നിശ്ചയിച്ചു നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് കല്യാണം കഴിക്കാനുള്ള പ്രായമായോ എന്നാണ് എന്നാൽ ഞങ്ങൾക്ക് ആ പ്രായമായി എന്നാണ് താരം രസകരമായി പറയുന്നത്. ആദ്യം കല്യാണക്കത്ത് കൊടുത്തത് നിഷ സാരംഗിക്കാണ് എന്നും തന്റെ അമ്മയ്ക്ക് ആദ്യമായി കൊടുക്കണമെന്ന് ആയിരുന്നു ആഗ്രഹമെന്നും
താരം പറയുകയാണ്. രണ്ടാമതായി ഉപ്പും മുളകിലെ ശിവാനിയുടെ അടുത്തേക്കാണ് പോയത് പനിച്ചു വിറച്ചിരിക്കുകയാണ് ശിവാനി അതിനാൽ തന്നെ വേഗം പനിയൊക്കെ മാറ്റി വിവാഹത്തിന് ഡാൻസ് പരിപാടിയൊക്കെ വേണമെന്ന് പറഞ്ഞിട്ടുണ്ട്. ഏറെന്നാളായി താനും കാത്തിരിക്കുകയാണ് ഡ്രസ്സ് ഒക്കെ ഓൾറെഡി സെറ്റ് ആക്കി വെച്ചിട്ടുണ്ട് എന്ന് ശിവാനിയും പറഞ്ഞു. മുടിയൻ ഉപ്പും മുളകും ലൊക്കേഷനിൽ പോയിരുന്നു പാറുക്കുട്ടി ഓടി വന്നും. കുടുംബത്തിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ മിനിമം അഞ്ചു മക്കൾ എങ്കിലും വേണമെന്ന് ബാലു റിഷിയോട് പറഞ്ഞത്.