സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് സുപരിചിതമായ ഫാമിലിയാണ് ഉപ്പും മുളകും ലൈറ്റ്. ഫ്ലവേഴ്സ് ചാനലിൽ സംപ്രക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയോട് സാദൃശ്യം തോന്നുന്ന കുടുംബാംഗങ്ങളും മറ്റുമാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലിയേയും ആളുകൾക്ക് ജനപ്രിയമാക്കി തീർത്തത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചു
പറ്റാൻ കഴിഞ്ഞ ഫാമിലിയിലെ പൊന്നുവിന്റെ വിവാഹവും പിന്നീട് നടന്ന വിശേഷങ്ങളും ഒക്കെ ഇരുകൈയും നീട്ടിയാണ് ആളുകൾ ഏറ്റെടുത്തത്. തങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിക്കുന്ന ഫാമിലിയിലെ ഓരോരുത്തരും ആളുകൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. കുടുംബത്തിലെ കുഞ്ഞി എന്ന ഇളയ മകൾ ക്യാൻസർ രോഗബാധിതയായി കുറേക്കാലം ആർസിസിയിൽ
കഴിഞ്ഞതിന്റെ കാര്യങ്ങളൊക്കെ മുൻപ് താരങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആളുകളിലേക്ക് എത്തിച്ചിരുന്നു. ഇപ്പോൾ കുഞ്ഞിക്ക് കുഴപ്പമൊന്നുമില്ല എന്നും ഡോക്ടർ അതിനെപ്പറ്റി ചിന്തിക്കേണ്ട എന്ന് പറഞ്ഞിരുന്നു എന്നുമാണ് കുടുംബം പറഞ്ഞത്. എന്നാൽ ഇപ്പോൾ പൊന്നുവിന്റെയും മറ്റും അമ്മ സംഗീത പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ആശുപത്രിയിലേക്ക്
പോവുകയാണ് എന്നും ഒട്ടും വയ്യ എന്നും പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന വീഡിയോയിൽ പിന്നീട് കാണിക്കുന്നത് ആശുപത്രിയിൽ സർജറിക്ക് അഡ്മിറ്റ് ചെയ്തിരിക്കുന്ന പൊന്നുവിന്റെ അമ്മയെ കാണിച്ചുകൊണ്ടാണ്. ബ്രസ്റ്റിൽ ചെറിയ വേദനയുണ്ടായിരുന്നു എന്നും ഡോക്ടറെ കാണിച്ചപ്പോൾ പഴുപ്പ് കൂടുതലാണെന്നും അത് ടെസ്റ്റിന് അയക്കണമെന്നും പറഞ്ഞു. പനി കൂടിയുള്ളതുകൊണ്ട് കുഞ്ഞുങ്ങളെയും അഡ്ജസ്റ്റ് ചെയ്യേണ്ട സാഹചര്യം ആയതുകൊണ്ട് ഡോക്ടറോട് നാളെ വന്ന് അഡ്മിറ്റ് ആയി കൊള്ളാം എന്ന് പറഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോയി.