Take a fresh look at your lifestyle.

ഉള്ളിയും ഈന്തപ്പഴവും കുക്കറിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്തു നോക്കൂ! ആരോഗ്യത്തിനും അത്യുത്തമം.. | Ulli Dates Recipe

Ulli Dates Recipe

Ulli Dates Recipe : ചെറിയ ഉള്ളി ഉപയോഗിച്ച് ലേഹ്യം ഉണ്ടാക്കി കഴിക്കുന്നത് പലവിധ അസുഖങ്ങൾക്കും ഒരു നല്ല പ്രതിവിധിയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന ചുമ, കഫക്കെട്ട് വലിയവരിൽ ഉണ്ടാകുന്ന വിളർച്ച, അലർജി പോലുള്ള രോഗങ്ങൾ എന്നിവക്കെല്ലാം നല്ല രീതിയിൽ പ്രതിരോധം സൃഷ്ടിക്കാൻ ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നതാണ്.

അത്തരത്തിൽ ധാരാളം ഔഷധ ഗുണങ്ങളുള്ള ചെറിയ ഉള്ളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ലേഹ്യത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലേഹ്യം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ചെറിയ ഉള്ളി തോല് കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക. അതോടൊപ്പം തന്നെ കാൽകപ്പ് അളവിൽ കുരുകളഞ്ഞെടുത്ത ഈന്തപ്പഴവും അരക്കപ്പ് തേങ്ങാപ്പാലും കൂടി തയ്യാറാക്കി വെക്കണം. എടുത്തുവച്ച

ചേരുവകൾ കുക്കറിലേക്ക് ഇട്ട് 4 വിസിൽ വരുന്നത് വരെ അടുപ്പിച്ച് എടുക്കുക. കുക്കറിന്റെ ചൂട് എല്ലാം പോയി ചേരുവകളുടെ ചൂടാറുന്ന സമയം കൊണ്ട് ലേഹ്യത്തിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്യാം.അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ ജീരകം ഇട്ട് ഒന്ന് ചൂടാക്കി എടുക്കുക. ചൂടാക്കി വെച്ച ജീരകവും മൂന്ന് ഏലക്കായയും മധുരത്തിന് ആവശ്യമായ ശർക്കരയും മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ശേഷം വേവിച്ചുവെച്ച ഉള്ളിയുടെ കൂട്ടുകൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ്

Dates – Health Benefits

Dates (especially popular during Ramadan and in Middle Eastern and Indian diets) are sweet, natural energy bombs full of goodness:

  1. Natural Energy Booster – Packed with natural sugars like glucose, fructose, and sucrose—great for instant energy.
  2. Rich in Nutrients – High in fiber, iron, potassium, magnesium, and vitamin B6.
  3. Good for Digestion – High fiber content helps prevent constipation and supports gut health.
  4. **Improves Brain Function- Antioxidants in dates may help reduce inflammation and support memory and learning.
  5. Promotes Heart Health – Helps lower cholesterol and blood pressure due to potassium and magnesium.
  6. Strengthens Bones= – Minerals like calcium, phosphorus, and magnesium contribute to bone strength.

രൂപത്തിൽ അരച്ചെടുക്കണം. ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് തയ്യാറാക്കി വെച്ച ഉള്ളിയുടെ കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ കുറുക്കി മിക്സ് ചെയ്ത് എടുക്കണം. നെയ്യ് എല്ലാം നല്ലതുപോലെ തെളിഞ് ലേഹ്യത്തിന്റെ നിറമെല്ലാം മാറി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഇനി ഇത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Pachila Hacks Ulli Dates Recipe