Tomato Preserving tip: അടുക്കളയിലെ ജോലികൾ ചെയ്യുമ്പോൾ അത് പെട്ടെന്ന് തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് പരാജയപ്പെട്ടവരായിരിക്കും നമ്മുടെ മിക്ക ആളുകളും. എന്നാൽ ടിപ്പുകൾ പരീക്ഷിക്കുമ്പോൾ അതിൽ തീർച്ചയായും വിജയം ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ചോറിന്റെ അളവ് കൂടുതലായി വന്നുകഴിഞ്ഞാൽ അത്
കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ അതിന് പകരമായി ചോറ് നല്ല രീതിയിൽ വെള്ളമൊഴിച്ച് ഫ്രിഡ്ജിൽ വെക്കുക. പിറ്റേദിവസം അത് ഫ്രിഡ്ജിൽ നിന്നും എടുത്ത് അതിലേക്ക് കുറച്ച് വിനാഗിരിയും കുറച്ചുകൂടി വെള്ളവും ഒഴിച്ച് അല്പനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം ചോറിൽ നിന്നും വെള്ളം പൂർണമായും ഊറ്റിക്കളിഞ്ഞ് രണ്ടു മുതൽ മൂന്നു തവണ വരെ കഴുകിയെടുക്കുക. പിന്നീട് കുറച്ചുനേരം കൂടി വെള്ളമൊഴിച്ച് തിളപ്പിച്ചെടുത്ത്
ഉപയോഗിക്കുകയാണെങ്കിൽ ചോറ് നല്ല ഫ്രഷായി തന്നെ ഇരിക്കുന്നതാണ്. കറികളും തോരനുമെല്ലാം ഉണ്ടാക്കാനുള്ള സമയവും സന്ദർഭവും ഇല്ലാത്ത അവസരങ്ങളിൽ ഉണ്ടാക്കാവുന്ന ഒരു കിടിലൻ വിഭവത്തിന്റെ റെസിപ്പി മനസ്സിലാക്കാം. അതിനായി ഒരു ചീനച്ചട്ടി അടുപ്പത്തു വെച്ച് അതിലേക്ക് അല്പം എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഉണക്കിവെച്ച ചെമ്മീൻ അതിലേക്ക് ഇട്ട് നല്ലതുപോലെ ഒന്ന് ഫ്രൈ ചെയ്ത് എടുക്കുക. പിന്നീട് എരുവിന് ആവശ്യമായ ഉണക്കമുളക്, ചെറിയ ഉള്ളി,
വെളുത്തുള്ളി, തേങ്ങ ചിരകിയത്, ആവശ്യത്തിന് ഉപ്പ് എന്നിവ അതിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കുറച്ചുനേരം ചൂടാറാനായി വയ്ക്കുക. പിന്നീട് അരച്ചെടുക്കുകയാണെങ്കിൽ നല്ല രുചികരമായ ചമ്മന്തി റെഡിയായി കഴിഞ്ഞു. പച്ചമുളക് കേടാകാതെ സൂക്ഷിക്കാനായി നല്ലതുപോലെ കഴുകി അതിന്റെ തണ്ട് പൂർണമായും കളഞ്ഞശേഷം ഒരു ബോക്സിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഈയൊരു തണ്ട് കളയുന്നതിന് പകരമായി അത് ഒരു കുപ്പിയിലേക്ക് ഇട്ട് കുറച്ചു വെള്ളവും ഒഴിച്ച് ഒരു ദിവസം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം അരിച്ചെടുത്ത് ചെടികളിലും മറ്റും തളിച്ചു കൊടുക്കുകയാണെങ്കിൽ അവയിൽ ഉണ്ടാകുന്ന പ്രാണികളുടെ ശല്യം പൂർണമായും ഇല്ലാതാക്കാവുന്നതാണ്. Tomato Preserving tip