
ദിവസവും രാവിലെ ഇതൊന്ന് ശീലമാക്കൂ.! ചർമ്മം വെട്ടി തിളങ്ങാനും.!! ചുമയും കഫക്കെട്ടും പമ്പ കടക്കാനും ഈ ഒരു ഔഷധ ചായക്കൂട്ട് മാത്രം മതി | Thulasi tea recipe
Thulasi tea recipe
Thulasi tea recipe: ചായ ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാവില്ല. രാവിലെയെന്നോ, ഉച്ചയ്ക്കെന്നോ, ചൂടെന്നോ തണുപ്പെന്നോ ഇല്ലാതെ ചായ കുടിക്കുന്നവരാണ് മലയാളികൾ. എന്നാൽ കഫ ദോഷങ്ങളെ കുറയ്ക്കാനും, വയറ്റിലെ പുണ്ണിനെ വരെ അകറ്റാനും ശക്തിയുള്ള ആര്യവേപ്പ് ചായയെ പറ്റി അറിയുമോ?. അറിഞ്ഞിരിക്കാൻ സാധ്യതയില്ല.നിരവധി ഔഷധ ഗുണങ്ങളുള്ള
ഈ ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യമായി ഔഷധങ്ങളുടെ കലവറയായ ആര്യവേപ്പ് എടുക്കുക. രണ്ട് കതിർപ്പാണ് ഇതിനായി ആവശ്യം. നമ്മുടെ മുടിയുടെയും, ചർമ്മത്തിന്റെയും, പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും നല്ല മാർഗമാണ് ആര്യവേപ്പ്. ഇനി തുളസിയിലയും, മാവിലയും എടുക്കുക. ഇവ നന്നായി കഴുകി വൃത്തിയാക്കി എടുക്കണം. ഇനി ഒരു അര ലിറ്റർ വെള്ളം തിളപ്പിച്ച് എടുക്കുക. ശേഷം ചെറിയ കഷ്ണം
ഇഞ്ചി ചെറിയ ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കുക. ഇനി തിളപ്പിച്ച വെള്ളത്തിലേക്ക് ഇത് ചേർക്കാം. അര ലിറ്റർ വെള്ളത്തിൽ മൂന്ന് ആര്യവേപ്പ് ഇല മാത്രമേ ചേർക്കാൻ പാടുള്ളൂ. ഇനി ഇതിലേക്ക് തുളസിയിലയും ചേർക്കാം. ശേഷം ഒരു ടീസ്പൂൺ ചായപ്പൊടി ഒഴിക്കണം. ചെറിയൊരു കൈപ്പുള്ള ചായയാണ് ഇത്. മധുരം നിങ്ങൾക്ക് വേണമെങ്കിൽ ചേർക്കാവന്നതാണ്. ആദ്യം കുടിക്കുമ്പോൾ ചവർപ്പ് തോന്നുമെങ്കിലും പിന്നീടത് ഉണ്ടാവില്ല. മൂന്നോ നാലോ മിനിറ്റ് ലോ ഫ്ലെയ്മിൽ
ഇട്ട് തിളപ്പിക്കാൻ ശ്രദ്ധിക്കുക. ചർമ്മസംരക്ഷണത്തിന് ഏറ്റവും ഉത്തമമായ ഉപാധിയാണ് ഈ ചായ.കഫക്കെട്ടും ചുമയും വേരോടെ പിഴുതെടുക്കാൻ ഇത് സഹായിക്കും. ചെറിയ ചൂടോടുകൂടി തന്നെ കുടിക്കാൻ ശ്രദ്ധിക്കുമല്ലോ..ഇത്തരത്തിൽ ചുമ, കഫക്കെട്ട്, തൊണ്ട വേദന, ചെസ്റ്റ് ഇൻഫെക്ഷൻ തുടങ്ങി നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന മറ്റൊരു ടിപ്പുണ്ട്. ഇതിനായി ആദ്യമായി ഒരു ടീസ്പൂൺ കുരുമുളക് വൃത്തിയായി കഴുകിയെടുക്കുക. ഇനി അരക്കപ്പ് വെള്ളമൊഴിച്ച് ഇത് തിളപ്പിക്കാം. വെള്ളം നന്നായി തിളച്ചു വരുമ്പോൾ രണ്ട് മാവിലയും ഇതിലേക്ക് ഇട്ടു കൊടുക്കാം.
ഇത് നന്നായി കഴുകി വൃത്തിയാക്കി വേണം അതിലേക്ക് ഇട്ടു കൊടുക്കാൻ.വാടിയ മാവില എടുക്കരുത്. ശേഷം മൂന്ന് ഗ്രാമ്പു ചേർക്കുക. തൊണ്ടവേദനയും കഫക്കെട്ടും പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ ഇത് സഹായിക്കും. കൂടാതെ വായനാറ്റത്തിനും ഉത്തമ പരിഹാരമാണ്. ഇനി അല്പം ഉപ്പും കൂടെ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കാം. ഇത് നന്നായി ആവി പിടിക്കുന്നത് വലിയ ആശ്വാസം നൽകും. ദീർഘകാലമായി നിങ്ങളെ ബുദ്ധിമുട്ടിപ്പിച്ചു കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളുടെയും പരിഹാരമാണ് ഈ ടിപ്പുകൾ. അപ്പോൾ സമയം കളയേണ്ട. പെട്ടെന്ന് തന്നെ പരീക്ഷിച്ചു നോക്കിക്കോളൂ..