Take a fresh look at your lifestyle.
  

ആയുസ്സും ആരോഗ്യവും വർധിപ്പിക്കാൻ ‘തഴുതായ്മ ഇല’ .. അറിയാം തഴുതായ്മയുടെ അത്ഭുതപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങൾ

thazhuthamayila benifits

thazhuthamayila benifits: ആയുർവേദത്തിലെ ഒരു മുഖ്യ ഔഷധമാണ് നമ്മുടെ ഈ തഴുതായ്മയില. തഴുതായ്മ ചെടിയുടെ ഇലയും തണ്ടും വേരും അടക്കം എല്ലാ ഭാഗവും ഔഷധഗുണങ്ങൾ ഉള്ളവയാണ്. പ്രത്യേക സംരക്ഷണവും ശുശ്രൂഷയും ഒന്നും ആവശ്യമില്ലാതെ തന്നെ പറമ്പുകളിൽ വളരുന്നു. കേരളത്തിന്റെ കാലാവസ്ഥ തഴുതായ്മയുടെ വളർച്ചക്ക് അനുയോജ്യമാണ്. നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു.

പുനർജീവിക്കുന്ന എന്നും അർത്ഥമുണ്ട്. പൂക്കളുടെ നിറം അനുസരിച്ച് നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ നാട്ടിൻ പുറങ്ങളിൽ കാണപ്പെടുന്നവ. നാട്ടു വൈദ്യങ്ങൾക്കു വളരെ അധികം ഉപയോഗിക്കുന്നുണ്ട്.കൂടുതൽ പൊട്ടാസ്യം നൈട്രേറ്റ് ന്റെ സാന്നിധ്യം മൂലം മൂത്രവർദ്ധനവിനുള്ള ഒരു ഔഷധമായി ഇത് ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ആമവാദമുള്ളവർക്ക് ഇത് നല്ലൊരു മരുന്നാണ്.

ശരീരത്തിൽ ഉണ്ടാകുന്ന നീര് വറ്റി പോകുന്നതിനുള്ള ഉത്തമ പ്രതിവിധിയാണ് തഴുതാമ ഇല. ഇതിന്റെ വേരും ഇലയും തണ്ടും പറിച്ചെടുത്തു വെള്ളം തിളപ്പിച്ചും തോരൻ വെച്ചുമെല്ലാം പണ്ടുള്ളവർ ആഹാരത്തിന്റെ ഭാഗമാക്കിയിരുന്നു. നല്ല സ്വാദുള്ള ഒരു ഇലക്കറി കൂടിയാണ് ഇത്. വയർ സംബദ്ധമായ പ്രശ്ങ്ങളും പരിഹരിക്കാൻ നല്ലതാണ്. ഹൃദ്രോഗത്തിന് ആയുര്വേദമനുഷാശിക്കുന്ന മരുന്നുകളിൽ പ്രധാനിയാണ് തഴുതായ്മ.

കൺകുരു മാറാൻ വേര് അരച്ചു തേനിൽ ചലിച്ചു പുരട്ടുന്നത് ഉത്തമമാണ്. മൂത്ര സംബന്ധമായ എല്ലാ അസുഗങ്ങൾക്കുമുള്ള നല്ലൊരു നാട്ടു മരുന്ന് കൂടിയാണിത്. വീഡിയോ ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. കൂടുതൽ വീഡിയോകള്‍ക്കായിSree’s Veg Menuചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.