ഗോതമ്പ് പൊടിയും മുട്ടയും മാത്രം മതി.!! അപാര രുചിയാ.. ഒരേ ഒരു തവണ ഇതു പോലൊന്ന് ഉണ്ടാക്കി നോക്കൂ; പിന്നെ എന്നും ഇതാവും ചായക്കടി.!! | Tasty Wheat flour Egg Snack Recipe

Tasty Wheatflour Egg Snack Recipe : എല്ലാ ദിവസവും രാവിലെ വ്യത്യസ്തമായ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. അതേസമയം തന്നെ ഹെൽത്തി ആയ പലഹാരങ്ങൾ തന്നെ വേണമെന്ന നിർബന്ധവും മിക്ക ആളുകൾക്കും ഉണ്ടായിരിക്കും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി

ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഉള്ളി ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, കുരുമുളകുപൊടി എന്നിവയാണ്. ആദ്യം തന്നെ മസാല കൂട്ട് തയ്യാറാക്കി എടുക്കാൻ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. അതിന് ശേഷം എടുത്തുവച്ച സവാളയും, ഇഞ്ചിയും, വെളുത്തുള്ളിയും അതിലേക്ക് ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. എല്ലാ ചേരുവകളും നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക്

എടുത്തു വച്ച പൊടികളെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് ആവശ്യമായ മുട്ട കൂടി പുഴുങ്ങിയെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്. ഇനി മാവിന്റെ കൂട്ട് തയ്യാറാക്കാം. അതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി,ഉപ്പ്, ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് പൂരിയുടെ മാവിന്റെ പരിവത്തിൽ കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവ് നാല് വലിപ്പമുള്ള ഉരുളകളാക്കി പരത്തി മാറ്റി വക്കണം. പിന്നീട് പരത്തി വെച്ച മാവെല്ലാം അടുക്കി വെച്ച്

നല്ലതുപോലെ പരത്തി കൊടുക്കുക. ശേഷം അതൊന്ന് റോൾ ചെയ്തെടുത്ത ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് മാറ്റുക. ഓരോ കഷണങ്ങളാക്കി എടുത്ത് വീണ്ടും പരത്തി അതിനകത്ത് മസാല കൂട്ടും മുട്ടയും വെച്ച് നാലായി മടക്കുക. അതിന് ശേഷം എണ്ണയിലിട്ട് ഡീപ്പ് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ വ്യത്യസ്തമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : She book

This tasty wheat flour egg snack is a quick and healthy option, perfect for evening cravings or as a tea-time treat. Made with a simple batter of wheat flour, eggs, chopped onions, green chilies, curry leaves, and a pinch of turmeric and salt, it’s mixed into a smooth consistency and shallow-fried until golden brown and crispy on the outside. The soft, flavorful inside pairs beautifully with chutney or ketchup. This protein-rich, wholesome snack is easy to prepare and sure to be a hit with both kids and adults.

ഈ മീൻ പൊരിച്ചതിന്റെ രഹസ്യം കിട്ടി മക്കളെ.. ഹോട്ടലിലെ മീൻ ഫ്രൈ ഉണ്ടാക്കാം അതെ രുചിയിൽ.!! | Fish Fry Secret Recipes malayalam

Wheat flour Egg Snack