Take a fresh look at your lifestyle.
  

ഗവർണറെ കാണാൻ സുരേഷ്‌ഗോപിയും രാധികയും.!! സ്നേഹത്തോടെ രാധിക നൽകിയ ഉപഹാരം കണ്ടോ? വൈറലായി താരത്തിന്റെ സ്റ്റോറി | Suresh Gopi and Radhika with Arif Mohammed Khan

മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. മമ്മൂട്ടിയും, മോഹൻലാലും കഴിഞ്ഞാൽ പിന്നെ എടുത്തുപറയാൻ പറ്റുന്ന മലയാള സിനിമയിലെ മറ്റൊരു പേരാണ് സുരേഷ് ഗോപിയുടെത്. സിനിമ താരം എന്നതിലുപരി ബിജെപി പ്രവർത്തകൻ കൂടിയാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മകൾ ഭാഗ്യയുടെ വിവാഹം. കേരളം കണ്ടതിൽ വെച്ച് ഏറ്റവും

വലിയ വിവാഹമായി തന്നെയാണ് മകളുടെ വിവാഹം സുരേഷ് ഗോപി നടത്തിയത്. ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ഉൾപ്പെടെ നിരവധി ആളുകളാണ് വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയത്. മമ്മൂട്ടിയും, മോഹൻലാലും ഉൾപ്പെടെ വലിയ താരനിര തന്നെ വിവാഹത്തിനായി എത്തിച്ചേർന്നിരുന്നു. വിവാഹ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ കണ്ടു

കഴിഞ്ഞതാണ്. തന്റെ കാര്യങ്ങളെക്കാൾ എന്നും മറ്റുള്ളവരുടെ വിഷമങ്ങൾക്കാണ് സുരേഷ് ഗോപി പ്രാധാന്യം നൽകിയിട്ടുള്ളത് എന്നതുകൊണ്ട് തന്നെ മലയാളി മനസ്സുകളിൽ പ്രത്യേകമായ ഒരു സ്ഥാനം സുരേഷ് ഗോപിക്ക് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സിനിമയിലേതെന്നതുപോലെ തന്നെ രാഷ്ട്രീയത്തിലും സജീവമാണ് താരം. മകളെ വിവാഹം ചെയ്തത് മകൻ ഗോകുൽ സുരേഷിന്റെ ഉറ്റ സുഹൃത്തായ ശ്രേയസ്സാണ്. ഭാഗ്യ യുടെയും

ശ്രേയസിന്റെയും സൗഹൃദമാണ് ഇരുവരെയുംവിവാഹത്തിലേക്ക് നയിച്ചത്. തന്റെ എല്ലാ വിശേഷങ്ങളും സുരേഷ് ഗോപി ആരാധകരെ അറിയിക്കാൻ മറക്കാറില്ല. സുരേഷ് ഗോപിയുടെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം നൽകിയിരിക്കുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപി തന്റെ ഇൻസ്റ്റാഗ്രാമി ൽ പങ്കുവെച്ച സ്റ്റോറി ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഒരു കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ചിത്രത്തിൽ ഉണ്ട്. ഗവർണറുമായി സംസാരിക്കുന്നതും രാധിക ഗവർണർക്ക് സ്നേഹത്തോടെ എന്തോ നൽകുന്നതും പങ്കുവെച്ച ചിത്രങ്ങളിൽ ദൃശ്യമാണ്.