“കുട്ടീടെ പേരെന്താ? എ.കെ.കാര്‍ത്യായനി… ചുണ്ണാമ്പുണ്ടോ കൈയില്‍? സോറി ഞാന്‍ മുറുക്കാറില്ല, നിര്‍ത്തീതാ… എന്നാ ഞാനും നിര്‍ത്തി…” ഈ ഡയലോഗ് മറന്നുപോയ മലയാളികൾ ഉണ്ടാവില്ല. മലയാളികൾക്ക് മുത്തശ്ശിയായി അറിയാവുന്ന ആർട്ടിസ്റ്റും അഭിനേതാവുമാണ് സുബലക്ഷ്മി അമ്മ. റേഡിയോ, ടിവി, ഓൺലൈൻ ഷോകളിൽ ഇന്നുവരെ സുബ്ബലക്ഷ്മി
അമ്മ നൽകിയ സംഭാവനകൾ വലുതാണ്. പിന്നണി ഗായികയായും ഡബ്ബിങ് ആർട്ടിസ്റ്റായും ഒരുപാട് കാലം സിനിമയ്ക്ക് പിന്നണിയിലും മുന്നണിയിലുമായി പ്രവർത്തിച്ചു. സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് ജവഹർ ബാലഭവനിൽ സംഗീത നൃത്ത അദ്ധ്യാപികയായിരുന്നു. കൂടാതെ 1951 മുതൽ ആകാശവാണിയിലും പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ കമ്പോസർ എന്ന
നിലയിൽ സുബ്ബലക്ഷ്മി അമ്മ ശ്രദ്ധേയയാണ്. കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർ ശ്രദ്ധിക്കപ്പെട്ടു. കോമഡിയും ഇമോഷണൽ രംഗങ്ങളും പ്രത്യേക വഴി പുറത്തിടെ കൈകാര്യം ചെയ്യാൻ കഴിയുന്ന സുബ്ബലക്ഷ്മി അമ്മ മലയാള സിനിമയ്ക്ക് ഒരു സുവർണ്ണ നക്ഷത്രം ആയിരുന്നു. 11 വയസ്സ് പ്രായമുള്ളപ്പോൾ അമ്മ മരിച്ചുപോയ സുബ്ബലക്ഷ്മി അമ്മ തന്റെ സഹോദരങ്ങളെയും സ്വന്തം കരിയറും ഒരൊറ്റത്തു നിന്നു മറ്റേ അറ്റത്തേക്ക്
കൂട്ടിമുട്ടിക്കാൻ ഒരുപാട് പ്രയാസപ്പെട്ടു. വളരെ പ്രയാസപ്പെട്ടിട്ടാണെങ്കിലും പ്രായം ഒരു പ്രശ്നമാക്കാതെ സിനിമയിലും തനിക്ക് പറ്റുന്നിടത്തെല്ലാം തന്റെ കഴിവ് പ്രകാശിപ്പിച്ച വ്യക്തിയാണ് ഇവർ. സീരിയൽ നടിയും ടെലിവിഷൻ ഷോകളിലെ താരവുമായ താരകല്യാണിന്റെ അമ്മ കൂടിയാണ് സുബ്ബലക്ഷ്മി. മലയാളി ഏറെ സ്നേഹത്തോടെയും ഓമനത്തത്തോടെയും സ്വന്തം മുത്തശ്ശിയായി പറയപ്പെട്ട ഒരു അഭിനേതാവ് കൂടിയാണ് ഇവർ. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇക്കാലം കൊണ്ട് സാധിച്ചു. സുശാന്ത് സിംങ് രാജ് പുട്ടിന്റെ കൂടെ ദിൽബേചാരയിൽ നാനിയായി അഭിനയിച്ച സുബ്ബലക്ഷ്മി അമ്മാളിന് ബോളിവുഡിലും സ്വാധീനമുണ്ട്.