Take a fresh look at your lifestyle.
  
  Â

അമ്മൂമ്മയുടെ വീടൊഴിഞ്ഞു കൊടുക്കുന്നു; മുത്തശ്ശിയുടെ സ്വത്തിന്റെ ഒരു പങ്ക് ഞാൻ എടുത്തു.!! സുബ്ബലക്ഷ്മി അമ്മയുടെ വീടിന്റെ വീഡിയോ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്.!! | Subbalakshmi home video shared by Sowbhagya Venkitesh viral

മലയാളികളുടെ പ്രിയങ്കാരിയായാ മുത്തശ്ശിയും നർത്തകിയും ആയിരുന്നു സുബ്ബലക്ഷ്മി, നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം നിരവധി മലയാളം, തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. കല്യാണ രാമനിലെ മുത്തശ്ശിയെ മലയാളികൾക്ക് മറക്കാൻ പറ്റത്തവിധം അവർ മനോഹമാക്കിയിരുന്നു. ബീസ്റ് ആയിരുന്നു അവസാന ചിത്രം.

അഭിനേത്രി എന്നതിൽ ഉപരിയായി നർത്തകി, സംഗീതജ്ഞ, ഡബ്ബിങ് ആർട്ടിസ്റ്റ്, നിലകളിലൊക്കെ തിളങ്ങിയ സുബ്ബാലക്ഷ്മി നവംബർ മാസത്തിൽ ആയിരുന്നു നമ്മെ വിട്ടുപിരിഞ്ഞത്. അഭിനേത്രിയും നർത്തകിയുമായ താര കല്യാണ് ആണ് സുബ്ഹാലക്ഷ്മിയുടെ മകൾ. ഇപ്പോൾ യൂട്യൂബിൽ താരാകല്യാണിന്റെ മകൾ സൗഭാഗ്യ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ആരാധകരുടെ കണ്ണ് നിറക്കുന്നത്. പ്രായം അധികമായിട്ടും മകൾക്കോ

മകനോ ഒപ്പം നിൽക്കാതെ ഒറ്റയ്ക്ക് ആയിരുന്നു സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. സുബ്ബലക്ഷ്മിയുടെ വേർപാടിന് ശേഷം ആദ്യമായി അമ്മയുടെ കൂടെ അമ്മൂമ്മയുടെ വീട് വൃത്തിയാക്കാൻ പോകുന്ന സൗഭാഗ്യയെയാണ് വിഡിയോയിൽ കാണുന്നത്. വീഡിയോയിലെ ഓരോ വാക്കിലും മുത്തശ്ശിയോടുള്ള സ്നേഹവും ആ വേർപാടിന്റെ നൊമ്പരവും കാണാൻ സാധിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. സുബ്ബലക്ഷ്മിക്ക് കിട്ടിയ

അംഗീകാരങ്ങളും ആരെയും കാണിക്കാത്ത സുബ്ബലക്ഷ്മിയുടെ അലമാരയെപ്പറ്റിയും എല്ലാം താരാകല്യണും മകളും വിഡിയോയിൽ പറയുന്നു. ഒപ്പം മുത്തശിയുടെ കൂടെ അവസാന നാളുകൾക്കു മുൻപ് യാത്ര നടത്താൻ പറ്റിയതിനെക്കുറിച്ചും സൗഭാഗ്യ പറയുന്നു. മുത്തശ്ശി ഇല്ലാത്ത വീട് ശൂന്യമാണെന്നും പണ്ട് അച്ഛൻ മരിച്ചപ്പോൾ അച്ഛന്റെ മുറി വൃത്തിയാക്കാൻ കയറിയപ്പോൾ ആരെയും മുറിയിൽ കയറ്റത്ത അച്ഛൻ ഒന്നിലും തൊടരുത് എന്നു പറയുന്ന പോലെ ഉള്ള തോന്നലുകൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.