ഹമ്പോ..മുട്ടകൊണ്ടും അച്ചാറോ ? വായിൽ വെള്ളമൂറും മുട്ടയച്ചാർ ഉണ്ടാക്കാൻ പഠിക്കാം.. | Spicy Egg Pickle Recipe

Spicy Egg Pickle Recipe: മാങ്ങാ അച്ചാർ, നാരങ്ങാ അച്ചാർ,കല്ലുമ്മക്കായ അച്ചാർ അങ്ങനെ നിരവധി അച്ചാറുകൾ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ മുട്ട കൊണ്ടുണ്ടാക്കിയ അച്ചാർ കഴിച്ചിട്ടുണ്ടോ? അതൊരു പുതുമയുള്ള കാര്യമായിരിക്കും അല്ലേ. എങ്കിൽ ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ..

  • Eggs – five
  • Green chillies – three
  • Curry leaves
  • Ginger – one large piece
  • Garlic – one
  • Turmeric powder – ½ tsp
  • Chili powder – 4 tbsp
  • Black pepper powder – quarter teaspoon
  • Grated chillies – three
  • Fenugreek – quarter teaspoon
  • Fenugreek powder – quarter teaspoon
  • Mustard – three quarters teaspoon
  • Vegetable powder
  • Vinegar
  • Salt
  • Oil

ആദ്യമായി ഒരു ചീനച്ചട്ടിയെടുത്ത് അഞ്ച് ടേബിൾ സ്പൂൺ നല്ലെണ്ണ ചൂടാവാൻ വെക്കുക. ശേഷം ഇതിലേക്ക് കടുകും, ഉലുവയും, വറ്റൽ മുളകും, കറിവേപ്പിലയും, വെളുത്തുള്ളി ഒന്ന് മുഴുവനായി അരിഞ്ഞതും ചേർക്കുക.ഇനി മീഡിയം ഫ്ലെമിലിട്ട് ഇത് ഇളക്കാം. വെളുത്തുള്ളി വാടി വന്നതിനു ശേഷം ഇഞ്ചിയും പച്ചമുളക് അരിഞ്ഞതും ഇതിലേക്ക് ചേർക്കാം. ഇതൊന്ന് വയറ്റി വന്നതിന് ശേഷം മുളക് പൊടിയും, മഞ്ഞൾപ്പൊടിയും, ഉലുവാ പൊടിയും ,കുരുമുളക് പൊടിയും

ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. തുടർന്ന് അര ടീ സ്പൂൺ കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കാം.ലോ ഫ്ലെയ്മിൽ വെച്ചായിരിക്കണം ഇങ്ങനെ ചെയ്യേണ്ടത്. തുടർന്ന് ആവശ്യത്തിന് ഉപ്പ് ചേർക്കാം. മുളകിന്റെ മൂത്ത മണം വരുമ്പോൾ അതിലേക്ക് കാൽ കപ്പ് വിനാഗിരി ഒഴിക്കാം. ഇതൊന്ന് തിളച്ചു വരുമ്പോൾ അഞ്ചു മുട്ട തൊലി കളഞ്ഞ് അരിഞ്ഞു വെച്ചത് ഇതിലേക്കിടാം. മുട്ടയുടെ വെള്ള മാത്രമേ എടുക്കാൻ പാടുള്ളു. ശേഷം നന്നായി മിക്സ്‌ ചെയ്യുക. പൊടികളെല്ലാം പാകമാണെന്ന്

ഉറപ്പു വരുത്തിയതിനു ശേഷം കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കാം. ഇതൊന്ന് പാകമായിക്കഴിഞ്ഞാൽ തീയിൽ നിന്നും മാറ്റി വെക്കാം. വളരെ ടേസ്റ്റിയായ മുട്ട അച്ചാൽ റെഡി. മുന്നോ, നാലോ ദിവസം മാത്രമേ ഇത് പുറത്ത് സൂക്ഷിക്കാൻ കഴിയുകയുള്ളൂ. ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ രണ്ടാഴ്ച വരെ സൂക്ഷിക്കാവുന്നതാണ്. COOK with SOPHY Spicy Egg Pickle Recipe

Spicy Egg Pickle is a flavorful and tangy delicacy made with hard-boiled eggs, aromatic spices, and mustard oil. To prepare, boil and peel the eggs, then lightly fry them until golden. In a separate pan, heat mustard oil and temper mustard seeds, curry leaves, crushed garlic, and ginger. Add chili powder, turmeric, fenugreek powder, asafoetida, and vinegar, stirring to create a rich masala base. Once the masala cools slightly, coat the eggs thoroughly in the spicy mixture and let the pickle rest for a day or two to absorb flavors fully. This fiery and zesty egg pickle pairs perfectly with rice or chapati and can be stored in an airtight container for several days.

ഗോതമ്പ് പൊടിയും മുട്ടയും മാത്രം മതി.!! അപാര രുചിയാ.. ഒരേ ഒരു തവണ ഇതു പോലൊന്ന് ഉണ്ടാക്കി നോക്കൂ; പിന്നെ എന്നും ഇതാവും ചായക്കടി.!! | Tasty Wheat flour Egg Snack Recipe

Spicy Egg Pickle Recipe