Special Weight Gaining Recipe : ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും കാലാവസ്ഥയിലെ പ്രശ്നങ്ങൾക്കൊണ്ടുമെല്ലാം പലരീതിയിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതുപോലെ കുട്ടികൾക്ക് തൂക്കം വയ്ക്കാത്തത് മുടി വളരാത്തത് എന്നീ പ്രശ്നങ്ങൾക്കെല്ലാം ഉപയോഗിക്കാവുന്ന ഒരു കിടിലൻ പ്രോട്ടീൻ ലഡ്ഡുവിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു പ്രോട്ടീൻ ലഡ്ഡു തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു വലിയ പിടി അളവിൽ കറുത്ത എള്ള്, കാൽ കപ്പ് അളവിൽ നിലക്കടല, കാൽ കപ്പ് തേങ്ങ, മധുരത്തിന് ആവശ്യമായ ശർക്കര, ഏലക്ക പൊടിച്ചത് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് എള്ളിട്ട് നല്ലതുപോലെ ചൂടാക്കി വറുത്തെടുക്കുക. ഇളം ചൂടിൽ വച്ച് വറുത്തില്ലെങ്കിൽ എള്ള് പെട്ടെന്ന് കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്.
വറുത്തെടുത്ത എള്ള് ഒരു പാത്രത്തിലേക്ക് ഇട്ട് വയ്ക്കുക. അതേ പാനിലേക്ക് നിലക്കടലയിട്ട് നല്ലതുപോലെ വറുത്തെടുക്കുക. ശേഷം തേങ്ങയും വെള്ളമെല്ലാം വലിഞ്ഞ് നല്ലതുപോലെ ക്രിസ്പായി കിട്ടുന്ന രീതിയിൽ വറുത്തെടുക്കണം. ശേഷം എല്ലാ ചേരുവകളും മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ഈയൊരു സമയത്ത് തന്നെ മധുരത്തിന് ആവശ്യമായ ശർക്കര, ഏലക്ക പൊടിച്ചത് എന്നിവ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. പൊടി ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കേണ്ട ആവശ്യമില്ല. ചെറിയ രീതിയിൽ തരികൾ ഉണ്ടായാലും പ്രശ്നമില്ല.
ഇത് ആവശ്യാനുസരണം ഉരുട്ടി ലഡുവിന്റെ രൂപത്തിലാക്കി സൂക്ഷിച്ചു വയ്ക്കാം. ദിവസത്തിൽ ഒരെണ്ണം വെച്ച് കുട്ടികൾക്കും രണ്ടെണ്ണം എന്ന അളവിൽ പ്രായമായവർക്കും ഈ ഒരു പ്രോട്ടീൻ ലഡു കഴിക്കാവുന്നതാണ്. പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഈയൊരു പ്രോട്ടീൻ ലഡു കഴിക്കുന്നത് വഴി പരിഹാരം കണ്ടെത്താനായി സാധിക്കും. അതുപോലെ മുടിയുടെ പ്രശ്നങ്ങളെല്ലാം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനായി ഈയൊരു ലഡു കഴിക്കുന്നത് പതിവാക്കിയാൽ മതി. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Special Weight Gaining Recipe Video Credit : Nichusnest
A special weight gaining recipe combines calorie-dense and nutritious ingredients to support healthy weight gain. One effective option is a banana peanut butter milkshake made with ripe bananas, whole milk, a spoon of peanut butter, honey, and a handful of soaked almonds or dates. Blend everything until smooth and creamy. This shake is rich in healthy fats, protein, and natural sugars, making it a perfect addition to your diet for building weight and energy in a wholesome way.